ഓരോ ഭാരതീയനും അഭിമാനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുമായി നിരന്തരം സംബന്ധിക്കാൻ താത്പര്യപ്പെടുന്ന ജനനായകനാണ് അദ്ദേഹം. ലോകത്തിന് തന്നെ ഏറ്റവും പ്രിയമേറിയ നേതാവായ അദ്ദേഹം ജനങ്ങളുമായി ആശയങ്ങൾ പങ്കിടാൻ കണ്ടെത്തിയ മികച്ച മാർഗമായിരുന്നു മൻ കി ബാത്ത്. നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയാണ് മൻ കി ബാത്ത്.
അത്തരത്തിൽ നൂറ് മാസങ്ങളാണ് അദ്ദേഹം വിജയകരമായി പിന്നിട്ടത്. ഓരോ മാസവും തികച്ചും വ്യത്യസ്തമായ വിഷയങ്ങൾ, ആശയങ്ങൾ..അങ്ങനെ അങ്ങനെ രാജ്യം നരേന്ദ്രമോദിയെ കേട്ട നൂറ് മാസങ്ങൾ. 2014 ഒക്ടോബർ മൂന്നായിരുന്നു ആദ്യത്തെ എപ്പിസോഡ്. ഹിന്ദിയിലാണ് അദ്ദേഹത്തിന്റെ അഭിസംബോധന. സ്ത്രീകളും കുട്ടികളുമുൾപ്പടെ നിരവധി പേരാണ് അദ്ദേഹത്തിനെ കേൾക്കാനായി കാത്തിരിക്കുന്നത്. ആരുമാരും അറിയപ്പെടാതെ പോകുന്ന വിഷയങ്ങളെ, സ്വയം പര്യപ്തരായ പൗരന്മാരുടെ ജീവിതകഥകൾ, രാജ്യം കൈവരിച്ച നേട്ടങ്ങൾ അങ്ങനെ അനവധി നിരവധി വിഷയങ്ങളാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്.
ഏപ്രിൽ 30-ന് മൻ കി ബാത്ത് കേവലം പ്രതിമാസ പരിപാടി മാത്രമല്ല, 100 നിറവിലാണ് മൻ കി ബാത്ത്. ഇന്ത്യയിലെയും വിദേശത്തെയും ജനങ്ങളുമായി സംവദിക്കുന്ന നൂറാം ദിനമാണ് നാളെ. ഹിന്ദി സംപ്രേക്ഷണം കഴിഞ്ഞയുടനെ ആകാശവാണി പ്രാദേശിക ഭാഷകളിൽ പരിപാടി സംപ്രേക്ഷണം ചെയ്യും. ഓൾ ഇന്ത്യ റേഡിയോയുടെയും ദൂരദർശന്റെയും മുഴുവൻ നെറ്റ് വർക്കിലും ആപ്പിലും പരിപാടി സംപ്രേക്ഷണം ചെയ്യും. എഐആർ ന്യൂസ്, ഡിഡി ന്യൂസ്, പിഎംഒ, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ യൂട്യൂബ് ചാനലുതളിലും മൻ കി ബാത്തിന്റെ 100-ആം എപ്പിസോഡ് സംപ്രക്ഷേണം ചെയ്യും.
Comments