കൊച്ചി ; കേരളം വിട്ടുപോകാൻ ഒരുപാട് കാരണങ്ങൾ ഉണ്ടെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി . ഫേസ്ബുക്ക് പോസ്റ്റിലാണ് ബിന്ദു അമ്മിണിയുടെ ന്യായീകരണം . കേരളത്തിൽ നിൽക്കാൻ കാരണങ്ങൾ ഒന്നു പോലും ഇല്ല. പ്രിവിലേജുകളിൽ കഴിയുന്നവർക്കു സുരക്ഷിതമാണ് കേരളം.അതില്ലാത്ത എന്നെ പോലെ ഉള്ളവർക്ക് എവിടെ ആയാലും ഒരേ പോലെ.
ഇണങ്ങിയവരോടും, പിണങ്ങിയവരോടും തെറിവിളിക്കുന്നവരോടും ആക്രമിച്ചവരോടും സ്നേഹം, നിലപാടുകൾ സൂക്ഷിച്ചു കൊണ്ട് തന്നെ.- എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത് . ശബരിമലയിൽ കയറിയതിനാൽ തന്നെ ബസിൽ കയറ്റുന്നില്ലെന്നും , വസ്ത്രങ്ങൾ നൽകുന്നില്ലെന്നുമൊക്കെ ബിന്ദു അമ്മിണി ഫേസ്ബുക്കിൽ പരാതി ഉന്നയിച്ചിരുന്നു .
Comments