ശ്രീനഗർ: ഗാൽവനിൽ വീരമൃത്യു വരിച്ച ലാൻസ് നായിക് ദീപക് സിംഗിന്റെ പത്‌നിയുടെ ആദ്യ പോസ്റ്റിങ് ലഡാക്കിൽ. കരസേനയിൽ ലെഫ്റ്റനന്റായാണ് 29-കാരിയായ രേഖയെ കമ്മീഷൻ ചെയ്തത്. ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ രേഖ 2022 മെയ് മാസത്തിലായിരുന്നു അക്കാദമിയിൽ പ്രവേശിച്ചിരുന്നത്.
സ്വന്തം കഴിവുകളിൽ വിശ്വസിക്കണമെന്ന സന്ദേശമാണ് സ്ത്രീകളോട് തനിക്ക് പങ്കുവയ്‌ക്കാനുള്ളതെന്ന് രേഖയുടെ പ്രതികരണം തേടിയ മാദ്ധ്യമങ്ങളോട് അവർ പറഞ്ഞു. ചെന്നൈയിലെ ഒടിഎയിൽ 11 മാസത്തെ കഠിന പരിശീലത്തിന് ശേഷമാണ് രേഖ ജോലിയിൽ പ്രവേശിക്കുന്നത്. 200 കേഡറ്റുകളായിരുന്നു പുതിയ ബാച്ചിൽ പാസൗട്ടായത്. ഇതിൽ 40 പേരും സ്ത്രീകളാണ്.
















Comments