അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്ത് നൂറ് പാലങ്ങൾ പണിയുമെന്ന് പെതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഈ ലക്ഷ്യത്തിലേയ്‌ക്ക് സർക്കാർ നീങ്ങികൊണ്ടിരിക്കുകയാണ്. ഇത് കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ രണ്ടാം വർഷത്തിൽ തന്നെ 55 പാലങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു ഇത് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനും സാധിച്ചിട്ടുണ്ട്. ഇത് പിണറായി സർക്കാരിന്റെ വലിയ നേട്ടമാണ്. ഇനിയുള്ള വർഷങ്ങളിൽ കേരളത്തിൽ 100 പാലങ്ങളുടെ പണി തീരുകയും ഗതാഗത മേഖലയിൽ സംസ്ഥാനം വലിയ നേട്ട കൈവരിക്കുകയും ചെയ്യും.
എന്ന ലക്ഷ്യം സർക്കാർ കൈവരിക്കുമെന്ന് രണ്ടാം വർഷം തികയ്‌ക്കുമ്പോൾ 55 പാലങ്ങളുടെ പ്രവൃത്തി പൂർത്തീകരിച്ച് തുറന്നു കൊടുക്കാൻ സർക്കാരിന് സാധിച്ചത് വലിയ നേട്ടമാണ്. ചാത്തമംഗലം മാവൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് ചൂലൂർ തോടിന് കുറുകെയുള്ള പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 17.50 മീറ്റർ നീളവും 6.50 മീറ്റർ ക്യാരേജും ഒരു വശത്ത് 1.20 മീറ്റർ നടപ്പാത ഉൾപ്പെടെ 8.45 മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്. കുന്ദമംഗലം ഭാഗത്ത് 100 മീറ്ററും മാവൂർ ഭാഗത്ത് 85 മീറ്ററും നീളത്തിൽ പാലത്തിന് അനുബന്ധ റോഡുകളുണ്ട്.
















Comments