ആരോഗ്യകരമായ ജനാധിപത്യം ഉൾക്കൊള്ളുന്ന കേരള നിയമസഭ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ. കാര്യക്ഷമമായ ചർച്ചകളിലൂടെ ജനോപകാരപ്രദമായ നിയമനിർമാണമാണ് കേരളത്തിലെ നിയമസഭയിൽ നടക്കുന്നത്. ഇത് രാജ്യത്തിന് തന്നെ അഭിമാനം സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സഭയിൽ വ്യത്യസ്ത വിഷയങ്ങളിൽ ഗൗരവകരമായ സംവാദങ്ങളുണ്ടാകുറുണ്ട്. സംവാദങ്ങളിൽ വിയോജിപ്പുകൾ ഉണ്ടാകറുണ്ട് അത് പ്രകടിപ്പിക്കുന്നതും സാധാരണമാണ്, എന്നാൽ സഭാംഗങ്ങൾ തമ്മിൽ പ്രശ്‌നങ്ങളുണ്ടാകാറില്ല. ആരോഗ്യകരമായ ബന്ധമാണ് അവർ തമ്മിലുള്ളത്. ഇത് കേരള നിയമസഭയുടെ മാത്രം പ്രത്യേകതയാണെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. നിയമസഭാദിനാചരണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാര വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ.
അതേ സമയം, ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബജറ്റ് പ്രസംഗത്തിനിടയിൽ ഇടതുപക്ഷം നിയമസഭയിലെ സ്പീക്കറുടെ കസേര തള്ളിയിടുകയും ഡയസ് ആക്രമിക്കുകയും ചെയ്തത്. അതിന്റൈ പേരിലുള്ള കേസ് ഒത്തുതീർപ്പാക്കാൻ തുടർന്നു വന്ന പിണറായി സർക്കാർ നിരവധി ശ്രമിച്ചിട്ടും കോടതി കൂട്ടാക്കിയിട്ടില്ല. മറ്റൊരു അവസരത്തിൽ പ്രതിപക്ഷത്തിന് നേരെ വാച്ച് ആൻഡ് വാർഡിനെ ഉപയോഗിച്ച് ശാരീരികമായി ഉപദ്രവിച്ചത്. ഇതിന്റെ പേരിൽ വടകരയിൽ നിന്നുള്ള എംഎൽഎ കെ.കെ രമ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരുന്നു.
















Comments