മൻ കി ബാതിന് ആശംസയുമായി അനിൽ കെ ആന്റണി. സമൂഹമാദ്ധ്യമത്തിലുടെയാണ് അഭിനന്ദനം അറിയിച്ച് പോസ്റ്റ് ചെയ്തത്. മൻ കി ബാത് ഒരു പ്രതിമാസ ദേശീയ പാരമ്പര്യമായി മാറിയിരിക്കുന്നു. ദശലക്ഷക്കണക്കിന് ആളുകളെ ഇന്ത്യയുടെ വികസന യാത്രയിൽ പങ്കാളികളാക്കാൻ മൻ കി ബാത് പ്രചോദിപ്പിക്കുന്നു. മൻ കി ബാതിന്റെ മഹത്തായ നൂറാം എപ്പിസോഡിന് അഭിനന്ദനങ്ങൾ. നരേന്ദ്ര മോദി ജി ഇനിയും ഇതുപോലെ ഒരു 100 എപ്പിസോഡുകൾ കൂടി ചെയ്യട്ടെയെന്നും അനിൽ ആശംസിച്ചു.
പ്രധാനമന്ത്രിയുടെ പ്രതിമാസ പരിപാടിയായ മൻ കി ബാത് പരിപാടിയുടെ 100-ാം എപ്പിസോഡിന് വലിയ അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളപ്രശസ്തരായ വ്യക്തികളാണ് രംഗത്ത് എത്തിയിരിക്കുന്നത്.
#MannKiBaat has become a monthly national tradition, inspiring millions to participate in 🇮🇳’s developmental journey. Congratulations Sri. @narendramodi ji on the splendid century – wishing you another 100 episodes next. #MannKiBaat100 pic.twitter.com/aHaEwf3KUw
— Anil K Antony (@anilkantony) April 30, 2023
Comments