പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണം മൻ കി ബാത്ത് 100 ദിവസങ്ങൾ പൂർത്തിയാക്കിയതിന്റെ ഭാഗമായി വലിയ ആശംസപ്രവാഹമാണ്. പ്രധാനമന്ത്രിയുടെ 30 വർഷങ്ങൾ മുൻപുള്ള ചിത്രം പങ്കുവെച്ചാണ് അനൂപ് ആന്റണി ആശംസ അറിയിച്ചത്. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച ചിത്രം ഇതിനോടകം വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. അനുപ് പങ്കുവെച്ച് ചിത്രത്തിലും പ്രധാനമന്ത്രി റേഡിയോ പ്രക്ഷേപണത്തിനായി ഇരിക്കുന്നത് കാണാം.
‘മൻ കീ ബാത്ത്’ റേഡിയോ പരിപാടി നൂറ് എപ്പിസോഡുകൾ പിന്നിടുമ്പോൾ.. നരേന്ദ്ര മോദിജിയുടെ 30 വർഷങ്ങൾ മുൻപുള്ള ഒരു ചിത്രം എന്നായിരുന്നു അനുപിന്റെ പോസ്റ്റിന്റെ അടികുറിപ്പ്. പ്രധാനമന്ത്രിയുടെ പ്രതിമാസ പരിപാടിയായ മൻ കി ബാത് പരിപാടിയുടെ 100-ാം എപ്പിസോഡ് പൂർത്തിയായതിന് പിന്നാലെ വലിയ ആശംസപ്രവാഹമാണ് ലഭിക്കുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള പ്രശസ്തരായ വ്യക്തികൾ മൻ കി ബാത്തിന്റെ ശതാബ്ദിയുടെ വേളയിൽ അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുന്നത്.
Comments