ന്യൂസിലൻഡ്: മൻ കി ബാത്തിന്റെ ശതാബ്ദി എപ്പിസോഡ് ഭാരതത്തിൽ മാത്രമല്ല മറിച്ച് വിവിധ രാജ്യങ്ങളിൽ പ്രക്ഷേപണം ചെയ്തു. ന്യുസിലാൻഡിൽ പ്രപക്ഷേപണം ചെയ്ത മൻ കി ബാത്തിൽ ശ്രദ്ധ നേടിയത് 100 വയസ്സുള്ള റാമി ബെന്നായിരുന്നു. പരിപാടിക്കെത്തിയ റാമി ബെൻ പ്രധാനമന്ത്രിയുടെ ചിത്രത്തിൽ അനുഗ്രഹിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ചിത്രത്തിൽ തലോടി നെറുകയിൽ കൈവയ്ച്ച് അനുഗ്രഹിക്കുകയായിരുന്നു.
മനസ്സിലും ശരീരത്തിലും സമ്പത്തിലും സന്തോഷവാനായിരിക്കൂ എന്നും പ്രധാനമന്ത്രിയ്ക്ക് നല്ല ആരോഗ്യവും മനസ്സും സമ്പത്തും ലഭിക്കട്ടെയെന്നും അവർ അനുഗ്രഹിച്ചു. മനസ്സിലും ശരീരത്തിലും സമ്പത്തിലും സന്തോഷവാനായിരിക്കൂ, നല്ല ആരോഗ്യവും സമ്പത്തും മനസ്സും ലഭിക്കട്ടെ മൻ കി ബാത്ത് കേൾക്കാനെത്തിയ റാമി ബെനിന്റെ വാക്കുകളാണ് ഇത്.
ന്യുസിലാൻഡിലെ ഇന്ത്യൻ പ്രവാസികളിൽ നിന്നുള്ള നൂറിലധികം സ്ത്രീകളാണ് ‘മൻ കി ബാത്തിന്റെ’ ശതാബ്ദി എപ്പിസോഡ് കാണാൻ എത്തിയത്. ന്യൂസിലാൻഡിലെ ഓക്ക്ലൻഡിലാണ് മൻ കി ബാത്ത് കേൾക്കാൻ സ്ത്രീകൾ എത്തിയത്. പ്രായം തളർത്താത്ത ഉത്സാഹമായിരുന്നു അവർക്ക്.
Comments