ഭുവനേശ്വർ: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിന് ഭാഗമായി മണൽ ശിൽപം സൃഷ്ടിച്ച് കലാകാരൻ. ഒഡീഷയിലെ പുരി ബീച്ചിലിലാണ് പ്രശസ്ത മണൽ കലാകാരനായ സുദർശൻ പട്നായിക് മണൽ ശിൽപം സൃഷ്ടിച്ചത്. മൻ കി ബാത്തിന്റെ 100-ാം എപ്പിസോഡ് എന്ന അടിക്കുറിപ്പോടെയാണ് റേഡിയോ മൈക്ക് പിടിച്ച് നിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശിൽപം രൂപീകരിച്ചിരിക്കുന്നത്.
30 മിനിറ്റ് ദൈർഘ്യമുള്ള റേഡിയോ പരിപാടിയുടെ 100-ാം പതിപ്പ് ഏറെ ആവേശത്തോടെയാണ് ഇന്ത്യക്കാർ വരവേറ്റത്. രാവിലെ 11 മണിയ്‌ക്കാണ് പരിപാടി പ്രക്ഷേപണം ചെയ്തത്. നൂറാമത്തെ എപ്പിസോഡ് കേൾക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരകണക്കിന് കേന്ദ്രങ്ങളിലായി പതിനായിരകമക്കിന് ജനങ്ങളാണ് ഒത്തുകൂടിയത്.
2014 ഒക്ടോബർ മൂന്നിനാണ് മൻ കി ബാത്തിന്റെ ആദ്യ പരിപാടി സംപ്രേക്ഷണം ചെയ്തത്. സ്ത്രീകൾ, യുവാക്കൾ, കർഷകർ തുടങ്ങിയ വിഭാഗങ്ങളെ മുൻ നിർത്തിയുള്ള കേന്ദ്ര സർക്കാരിന്റെ പൗര-സമ്പർക്ക പരിപാടിയാണ് മാൻ കി ബാത്ത്. ഫ്രഞ്ച്, ചൈനീസ്, ഇന്തോനേഷ്യൻ, ടിബറ്റൻ, ബർമീസ്, ബലൂചി, അറബിക്, പഷ്തു, പേർഷ്യൻ, ദാരി, സ്വാഹിലി തുടങ്ങീ 11 വിദേശ ഭാഷകളിലും മൻ കി ബാത്ത് പ്രക്ഷേപണം ചെയ്യുന്നുണ്ട്. ആകാശവാണിയുടെ 500-ലധികം പ്രക്ഷേപണ കേന്ദ്രങ്ങളിലായാണ് മൻ കി ബാത്ത് അവതരിപ്പിക്കുന്നത്.
















Comments