നീണ്ട വർഷങ്ങൾക്ക് ശേഷം മലയാളത്തിൽ നായികയാകാനൊരുങ്ങി അഭിരാമി. നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ഗരുഡൻ എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ നായികയായാണ് താരമെത്തുന്നത്. മെയ് 12-ന് കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിൽ സുരേഷ് ഗോപിയോടൊപ്പം ബിജു മേനോനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഒരു ഇടവേളയ്‌ക്കു ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ദിവ്യ പിള്ള ആണ് ബിജു മേനോന്റെ നായിക. മേജർ രവിയുടെ ശിഷ്യനാണ് അരുൺ വർമ്മ. സംവിധായകൻ മിഥുൻ മാനുവൽ തോമസ് ആണ് ഗരുഡന്റെ രചന നിർവഹിക്കുന്നത്. അഞ്ചാം പാതിരയ്‌ക്കുശേഷം ക്രൈം ത്രില്ലർ ചിത്രത്തിന് മിഥുൻ രചന നിർവഹിക്കുന്നു, അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിർവഹിക്കുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്‌റ്റിൻ സ്‌റ്റീഫൻ ആണ് നിർമ്മാണം.
അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത കഥാപുരുഷൻ സിനിമയിൽ ബാലതാരമായി അഭിനയിച്ചാണ് അഭിരാമി എത്തുന്നത്. ടീനേജ് കഥാപാത്രമായി ആദ്യമായി അഭിനയിച്ച പത്രം സിനിമയിൽ സുരേഷ് ഗോപിയായിരുന്നു നായകൻ. തുടർന്ന് മിലേനിയം സ്റ്റാഴ്സ്, മേഘസന്ദേശം എന്നീ ചിത്രങ്ങളിൽസുരേഷ് ഗോപിയും അഭിരാമിയും ഒരുമിച്ചു. 2014ൽ മാധവ് രാംദാസ് സംവിധാനം ചെയ്ത അപ്പോത്തിക്കരി സിനിമയിലാണ് ഇരുവരും നായകനും നായികയുമായി അവസാനം അഭിനയിച്ചത്.
















Comments