ന്യൂഡൽഹി: കേന്ദ്ര സാംസ്‌കാരിക-ടൂറിസം മന്ത്രി ജി. കിഷൻ റെഡ്ഡിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി 10.50 ഓടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
58 കാരനായ ഗംഗാപുരം കിഷന്‍ റെഡ്ഡി, നിലവില്‍ ടൂറിസം, സംസ്‌കാരികം, വടക്കുകിഴക്കന്‍ മേഖലയുടെ വികസനം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ്.
















Comments