ന്യൂഡൽഹി: 14 മൊബൈൽ ആപ്പുകൾക്ക് പൂട്ടിട്ട് കേന്ദ്ര സർക്കാർ. ഭീകരർ ആശയവിനിമയത്തിനായി ആപ്പുകൾ ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ജമ്മു കശ്മീരിലേക്ക് വിവരങ്ങൾ കൈമാറുന്നതിനായി പാക് ഭീകരർ വ്യാപകമായി ഉപയോഗിച്ചിരുന്ന ആപ്പുകൾക്കാണ് ഇന്ത്യയിൽ നിരോധനമേർപ്പെടുത്തിയത്.
ക്രിപൈ്വസർ, എനിഗ്മ,സേഫ്‌സ്വിസ്, വിക്രം, മീഡിയഫയർ, ബ്രയാർ, ബിചാറ്റ്, നാൻഡ്ബോക്സ്, കോൺയോൺ, ഐഎംഒ, എലമെന്റ്, സെക്കൻഡ് ലൈൻ, സാംഗി, ത്രീമ എന്നിവയ്‌ക്കാണ് നിരോധനം. സുരക്ഷാ രഹസ്യന്വേഷണ ഏജൻസികളുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. 2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ 69 എ പ്രകാരമാണ് നിരോധനമേർപ്പെടുത്തിയതെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഭീകരർക്ക് സഹായമെത്തിച്ചയുകൊടുക്കുന്നവർ വ്യാപകമായി ഉപയോഗിക്കുന്ന ആപ്പുകളാണ് നിരോധിച്ചവ. ഇവർ ആശയവിനിമയം നടത്തുന്ന ചാനലുകൾ രഹസ്യന്വേഷണ ഏജൻസികൾ ട്രാക്ക് ചെയ്തിരുന്നു. തുടർന്നാണ് ഇവയ്‌ക്ക് ഇന്ത്യയിൽ പ്രതിനിധികളില്ലെന്ന് കണ്ടെത്തിയത്. ആപ്പിൽ നടക്കുന്ന പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇവയ്‌ക്ക് നിരോധനമേർപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ദേശീയ സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുന്ന ഒന്നിനെയും വെച്ചുപൊറുപ്പിക്കില്ലെന്ന നിലപാടിലാണ് സർക്കാർ.
















Comments