ഖാർത്തൂം: യുദ്ധമുഖത്ത് വിദേശ പൗരന്മാർക്കും രക്ഷയേകി ഭാരതം. ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ഫ്രാൻസിന്റെ എംബസ്സി ജീവനക്കാരനെ വ്യോമസേന രക്ഷിച്ചു. ഫ്രഞ്ച് അംബാസിഡറായ ഇമ്മാനുവൽ ലെനിൻ കേന്ദ്രമന്ത്രി വി മുരളീധരന്റെ ചിത്രം ഉൾപ്പെടെയുള്ള നന്ദി സന്ദേശം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ഫ്രാൻസും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ വിജയമാണ് ദൗത്യം. സുഡാനിലെ രക്ഷാദൗത്യം വിജയത്തിലേക്ക് കടക്കുമ്പോൾ വി മുരളീധരൻ എന്ന രാഷ്‌ട്രീയ നയതന്ത്രജ്ഞന്റെ വിജയം കൂടിയാകും ഓപ്പറേഷൻ കാവേരി.
My heartfelt thanks to India for evacuating a local staff member of the French Embassy in #Khartoum and her family in an @IAF_MCC flight last night. In #Sudan as elsewhere, Indo-French solidarity never falters.#OperationKaveri 🇫🇷🤝🇮🇳 pic.twitter.com/eL5m9r1hkw
— Emmanuel Lenain (@E_Lenain) April 28, 2023
സുഡാനിൽ നിന്ന് ഓപ്പറേഷൻ കാവേരിയിലൂടെ ഇതുവരെ ഇന്ത്യയിലെത്തിച്ചത് 2,300-ഓളം പേരെയാണ്. ഏറ്റവുമൊടുവിലായി സൈനിക വിമാനത്തിൽ ഡൽഹിയിൽ 40 പേരെ എത്തിച്ചതായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ അറിയിച്ചു. ഓപ്പറേഷൻ കാവേരി ദൃുതഗതിയിൽ പുരോഗമിക്കുകയാണെന്നും അവശേഷിക്കുന്ന ഇന്ത്യക്കാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. ജിദ്ദയിലെ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുഡാനിലുള്ള ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ സുരക്ഷിതരാണെന്നും അവർ ഇന്ത്യക്കാരെ സഹായിക്കുന്നതിനായി മുഴുവൻ സമയവും രംഗത്തുണ്ടെന്നും മന്ത്രി പറഞ്ഞു. സൗദി ഭരണകൂടത്തിന്റ ഭാഗത്ത് നിന്നും ഉദ്യോഗസ്ഥന്മാരുടെ ഭാഗത്ത് നിന്നും പൂർണമായുമുള്ള സഹകരണമാണ് ലഭിക്കുന്നത്. അവരുടെ കൂടി സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. സൗദിയുടെ സഹകരണത്തിന് കേന്ദ്ര സർക്കാരിന്റ കൃതജ്ഞത രേഖപ്പെടുത്തുന്നതായും മന്ത്രി പറഞ്ഞു.
















Comments