ന്യൂഡൽഹി: അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി
ജീവനക്കാർക്ക് കൂടുതൽ ഇളവുകൾ അനുവദിച്ച് കേന്ദ്രസർക്കാർ.
അവയവം ദാനം ചെയ്യുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഇനി 42 ദിവസം വരെ ശമ്പളത്തോടുകൂടിയുള്ള അവധി ലഭിക്കും. ദേശീയ അവയവം മാറ്റിവയ്‌ക്കൽ പദ്ധതി പ്രകാരമാണ് ക്വഷൽ ലീവ് ലഭിക്കുക.
രാജ്യത്ത് ഏകദേശം 42 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാരാണ് ഉള്ളത്. ശമ്പളത്തൊടു കൂടിയുള്ള അവധി ദിനങ്ങൾ അനുവദിക്കുന്നതൊടെ കൂടുതൽ പേർ അവയവദാനത്തിന് സന്നദ്ധരാകുമെന്നാണ് വിലയിരുത്തുന്നത്. നാഷണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ കണക്കുകൾ പ്രകാരം 2019-2021 കാലേയളവിൽ യഥാക്രമം 22,000-ലധികം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകളാണ് നടന്നത്.
അവയവ കൈമാറ്റത്തിനായി രോഗികൾ താമസിക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട ഉപാധിയിലും കേന്ദ്രസർക്കാർ മാറ്റം വരുത്തി. ‘വൺ ഇന്ത്യ, വൺ ഡോണേഷൻ’ നയം പ്രകാരം രോഗികൾക്ക് നിലവിൽ ഏത് സംസ്ഥാനത്തിലും അവയവ കൈമാറ്റത്തിനായി രജിസ്റ്റർ ചെയ്യാം.
അവയവം നീക്കം സങ്കീർണ്ണമായ ശസ്ത്രക്രിയയാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പും പിന്നീട് ആരോഗ്യം വീണ്ടെടുക്കുന്നതിനും സമയം ആവശ്യമാണെന്ന് വിലയിരുത്തിയാണ് കേന്ദ്രസർക്കാറിന്റെ പുതിയ തീരുമാനം.
















Comments