700 വർഷം പഴക്കമുള്ള ആൽമരത്തിന് മുന്നിൽ നഗ്‌നമായി നിന്ന് ഫോട്ടോഷൂട്ട് നടത്തിയ റഷ്യൻ യുവതിയെ നാടുകടത്തി ബാലി . നിക്ഷേപ വിസയിൽ ബാലിയിലെത്തിയതാണ് 40 കാരിയായ ലൂയിസ കോസിഖ് . ഡിസംബർ വരെ നീണ്ടുനിൽക്കുന്ന താമസ വിസ ജനുവരിയിൽ യുവതിക്ക് അനുവദിച്ചിരുന്നു
എന്നാൽ ഇതിനിടയിലാണ് 700 വർഷം പഴക്കമുള്ള ആൽമരത്തിന് മുന്നിൽ നഗ്‌നമായും അപമര്യാദയായി വസ്ത്രം ധരിച്ചും നിന്ന് ലൂയിസ ചിത്രങ്ങൾക്ക് പോസ് ചെയ്തത്. ബാലിയിലെ ഹിന്ദുക്കൾ പുണ്യമായി കണക്കാക്കുന്ന സ്ഥമാണിത് . ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്ന് അധികൃതർ നടപടി സ്വീകരിക്കുകയും, മോസ്കോയിലേക്കുള്ള വിമാനത്തിൽ കയറ്റി വിടുകയുമായിരുന്നു.
ഏതാനും ആഴ്ചകൾക്ക് മുമ്പ് മറ്റൊരു വിശുദ്ധ സ്ഥലത്തെ അനാദരിച്ചതിന് മറ്റൊരു റഷ്യക്കാരനെ നാടുകടത്തിയിരുന്നു. റഷ്യക്കാരനായ യൂറി തന്റെ വസ്ത്രങ്ങൾ അഴിച്ച് അഗുങ് പർവതത്തിന്റെ മുകളിൽ നിന്ന് തന്റെ പാന്റുമായി പോസ് ചെയ്യുകയായിരുന്നു.ഭഗവാൻ ശിവന്റെ വാസസ്ഥലമായി കണക്കാക്കപ്പെടുന്നതിനാൽ ഹിന്ദുക്കൾ ഇത് പവിത്രമായി കണക്കാക്കുന്നു. ഭഗവാൻ ശിവൻ മേരു പർവ്വതം പിളർന്നപ്പോൾ രൂപപ്പെട്ടതാണ് ഈ പർവ്വതം എന്നാണ് വിശ്വാസം. യൂറിയുടെ നഗ്നചിത്രം വൈറലായതോടെ അധികൃതർ ഇയാളെ പിടികൂടി. ക്ഷമാപണം നടത്തിയെങ്കിലും ഇയാളെ നാടുകടത്തുകയായിരുന്നു.
















Comments