ഭോപ്പാൽ: ഭക്ഷണം വാങ്ങി തരാമെന്ന് പറഞ്ഞ് പോയ മാതാപിതാക്കൾ നാല് കുട്ടികളെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. സർക്കാർ ആശുപത്രിയിൽ കരഞ്ഞു കൊണ്ടിരിക്കുന്ന നിലയിലാണ് നാല് കുട്ടികളെ കണ്ടെത്തിയത്. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം.
സംഭവത്തെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാതാപിതാക്കൾ ഒളിവിലാണ്. 2,4 വയസുള്ള രണ്ട് ആൺകുട്ടികളെയും 6,8 വയസുള്ള രണ്ട് പെൺകുട്ടികളെയുമാണ് മാതാപിതാക്കൾ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.
ഭക്ഷണം വാങ്ങിതരാമെന്ന് പറഞ്ഞ് മാതാപിതാക്കൾ പോയി. പിന്നെ തിരിച്ചുവന്നിട്ടില്ലെന്നും കുട്ടികൾ പോലീസിനോട് പറഞ്ഞു. കുട്ടികൾ ചൈൽഡ് ലൈന്റെ സംരക്ഷണയിലാണുള്ളത്.
Comments