ചണ്ഡീഗഡ്: പഞ്ചാബിൽ ലുധിയാന വാതകചോർച്ചാ ദുരന്തത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും പ്രതി ചേർത്തിട്ടില്ല. ഫാക്ടറിയിൽ നിന്ന് രാസമാലിന്യം സമീപത്തുള്ള ഓടയിലേക്ക് തള്ളിയതാണ് വാതകചോർച്ചക്ക് കാരണമായതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ.
വായുവിൽ ഉയർന്ന അളവിൽ ഹൈഡ്രജൻ സൾഫേഡ് കണ്ടെത്തി. പ്രദേശത്തെ സ്ഥിതി നിയന്ത്രണ വിധേയമാക്കാനായി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സംഭവത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ചികിത്സയിൽ കഴിയുന്നവർക്കും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷവും ചികിത്സയിൽ കഴിയുന്നവർക്ക് 50,000 രൂപയുമാണ് സഹായം പ്രഖ്യാപിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു പഞ്ചാബിലെ ലുധിയാന ജില്ലയിൽ വാതക ചോർച്ച ഉണ്ടായത്. സംഭവത്തിൽ 11 പേർ മരിച്ചു. ലുധിയാനയിലെ ജിയാസ്പൂര മേഖലയിലായിരുന്നു സംഭവം.
















Comments