തെന്നിന്ത്യൻ സിനിമകളിൽ സിനിമയ്‌ക്ക് അഭിമാനം ആയിക്കൊണ്ടിരിക്കുകയാണ് മലായിളി താരം സംയുക്ത. ‘വിരൂപാക്ഷ’എന്ന തെലുങ്ക് ചിത്രത്തിലാണ് സംയുക്ത അവസാനമായി അഭിനയിച്ചത്. സംയുക്തയുടെ അദ്യ തെലുങ്ക് ചിത്രം കൂടിയാണിത്. അതേ സമയം അതേ സമയം സംയുക്ത അവസാനമായി മലയാളത്തിൽ അഭിനയിച്ച സിനിമ ബൂമറാംഗ് ആണ്. ഇപ്പോഴിതാ ഈ സിനിമയുമായി ബന്ധപ്പെട്ട് വീണ്ടും വിവാദത്തിലേക്ക് എത്തുകയാണ് സംയുക്ത. അന്ന് സിനിമയുടെ പ്രമോഷൻ പരിപാടികൾക്ക് വിളിച്ചെങ്കിലും സംയുക്ത വിസമ്മതിച്ചു എന്ന് വെളിപ്പെടുത്തി നിർമ്മാതാവ് രംഗത്ത് എത്തിയിരുന്നു. ഇതിനെതിരെ നടൻ ഷൈൻ ടോം ചാക്കോയും രംഗത്ത് എത്തിയിരുന്നു.
‘ചെയ്ത സിനിമയുടെ പ്രമോഷന് വരാതിരിക്കുന്നത് പേര് മാറ്റിയത് കൊണ്ടൊന്നും ശരിയാകില്ല. എന്ത് മേനോൻ ആയാലും, നായരായാലും, ക്രിസ്ത്യാനി ആയാലും മുസ്ലീം ആയാലും ചെയ്ത ജോലി പൂർത്തിയാക്കാതെ എന്ത് കാര്യം. മനുഷ്യനെ തിരിച്ചറിയണം. പേരൊക്കെ ഭൂമിയിൽ വന്നശേഷം കിട്ടുന്നതല്ലെ. ചെറിയ സിനിമകൾക്കൊന്നും അവർ വരില്ല. സഹകരിച്ചവർക്ക് മാത്രമേ നിലനിൽപ്പുള്ളൂ. കമ്മിറ്റ്മെന്റ് ഇല്ലയ്മയല്ല, ചെയ്ത ജോലി മോശമായി പോയി എന്ന ചിന്ത കൊണ്ടാകും വരാത്തത്’ എന്നായിരുന്നു അന്ന് ഷൈൻ പ്രതികരിച്ചത്. ഈ വിഷയത്തിൽ എന്താണ് പ്രതികരണം എന്ന് കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിൽ സംയുക്തയോട് ചോദിച്ചു.
‘ഷൈൻ ടോം പറഞ്ഞ കാര്യങ്ങളിൽ സങ്കടം തോന്നിയ കാര്യം ഞാൻ വളരെ പ്രൊഗ്രസീവായി എടുത്ത ഒരു തീരുമാനമാണ്. എന്റെ പേരിന്റെ കൂടെ ജാതിവാൽ വേണ്ട എന്നുള്ളത് ഒരു സ്ഥലത്തങ്ങനെ പറഞ്ഞെന്നു കരുതി മാറുന്ന കാര്യമല്ല അത്. മറ്റൊരു സ്ഥലത്ത് പോകുന്ന സമയത്ത് എന്നെ ഈ ജാതിവാൽ ചേർത്ത് തന്നെയാണ് വിളിക്കുന്നത്. ആ സിനിമയുടെ പ്രമോഷന് വിളിച്ച സമയത്ത് ഞാൻ ഒരു സിനിമയുടെ ഭാഗമായി ചെന്നൈയിൽ പോയിരുന്ന സമയമായിരുന്നു. അവിടെയും ജാതിവാൽ ചേർത്ത് വിളിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് അരോചകമായാണ് തോന്നി.
എന്നോട് പലരും ചോദിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് അങ്ങനെയൊരു തീരുമാനമെടുക്കാൻ കാരണമെന്ന്. ഞാൻ പറയുന്ന കാര്യം ചിലപ്പോൾ ഇവിടെയൊരു പുതുമയായിരിക്കാം. പക്ഷെ ഇത്തരം തീരുമാനങ്ങളെടുത്തിട്ടുള്ള എത്രയോപേർ ഈ സമൂഹത്തിലുണ്ട്. കേരളം പലരീതിയിലും മുന്നോട്ട് ചിന്തിക്കുന്ന ഒരിടമാണ്. അതുകൊണ്ടാണ് ഞാൻ അതുമാറ്റിയത്. അതിനെ ചോദ്യം ചെയ്യപ്പെടുക എന്നു പറയുന്നത് എനിക്ക് സങ്കടമുണ്ടാക്കിയ ഒരു കാര്യമാണ്. എന്നാൽ അതിനെ കുറിച്ച് ഷൈൻ സംസാരിക്കുന്നതിനിടയിൽ ഞാനെടുത്ത തീരുമാനവുമായി കൂട്ടിയിണക്കി പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ വളരെ സങ്കടം തോന്നിയെന്നായിരുന്നു സംയുക്ത വാർത്ത സമ്മേളനത്തിൽ പറഞ്ഞത്.
Comments