കക്കുകളി നാടകത്തിനെതിരെ താമരശ്ശേരി രൂപതയുടെ പ്രതിഷേധത്തിൽ വൈദികർ ഉയർത്തിയ മുദ്രാവാക്യം പങ്കുവെച്ച് അനൂപ് ആന്റണി. ഇടതും വലതും വേണ്ടെന്നാണ് ക്രൈസ്തവ വൈദികർ ഉയർത്തിയ മുദ്രാവാക്യം. കക്കുകളി നാടകത്തിനെതിരെ ക്രൈസ്തവ സമൂഹം വലിയ എതിർപ്പ് ഉയർത്തിയിട്ടും അനങ്ങാപ്പാറ നയമായിരുന്നു സർക്കാറിന്. ഇതിനെതിരെ ക്രൈസ്തവ വൈദികരടക്കം പ്രത്യക്ഷ സമരത്തിന് ഇറങ്ങിയിരിക്കുന്നത്. ക്രൈസ്തവരുടെ വേദനയുടെ സ്വരമാണ് സമരത്തിൽ ഉയർത്തിയ മുദ്രാവാക്യം എന്നും അനൂപ് പറഞ്ഞു. ക്രൈസ്തവരുടെ മുകളിൽ കുതിര കയറാമെന്ന് കരുതുന്നവർക്കുള്ള താക്കീത് കൂടിയാണ് ഈ സമരമെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ഷൻ വരുമ്പോൾ പഞ്ചാര വാക്ക് ഇടതും വലതും അരമനകളിൽ എത്താറുണ്ട് എന്നിട്ടും കക്കുകളിക്കെതിരെ നിലപാട് എടുത്തിട്ടില്ലെന്ന് വൈദികർ സമരത്തിൽ പറയുന്നുണ്ട്. ക്രൈസ്തവരെ കേൾക്കാൻ തയ്യാറല്ലെങ്കിൽ ഇടതും വലതും വേണ്ടെന്ന് വെക്കുമെന്നാണ് സമരത്തിൽ ഉയർത്തുന്ന മുദ്രവാക്യം.
അനൂപ് ആന്റണിയുടെ പോസ്റ്റ് :
“ഞങ്ങളെ കേൾക്കാൻ മനസില്ലെങ്കിൽ, ഇടതും വേണ്ട വലതും വേണ്ട..”
കക്കുകളി നാടകത്തിനെതിരെ താമരശ്ശേരി രൂപതയുടെ പ്രതിഷേധത്തിൽ വൈദികർ ഉയർത്തിയ മുദ്രാവാക്യം..
ക്രൈസ്തവരുടെ വേദനയുടെ സ്വരമാണിത്.. ക്രൈസ്തവരുടെ മുകളിൽ കുതിര കയറാമെന്ന് കരുതുന്നവർക്കുള്ള താക്കീത് കൂടിയാണിത്..
Comments