കീവ്: കാളി ദേവിയുടെ വികലമായ ചിത്രം ട്വീറ്റ് ചെയ്തതിൽ ക്ഷമാപണം നടത്തി യുക്രെയ്ൻ വിദേശകാര്യ സഹമന്ത്രി എമിൻ ഡിജെപ്പർ. ‘യുക്രെയ്നും അവിടുത്തെ ജനങ്ങളും ഇന്ത്യയുടെ തനത് സംസ്‌കാരത്തെ ബഹുമാനിക്കുന്നു, ഇന്ത്യ നല്കുന്ന പിന്തുണയെ വളരെയധികം വിലമതിക്കുന്നു. ചിത്രം ഇതിനകം ട്വീറ്ററിൽ നിന്ന് നീക്കം ചെയ്തു. പരസ്പര ബഹുമാനത്തിലുടെയും സൗഹൃദത്തിലൂടെയും ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ വർദ്ധിപ്പിക്കാൻ യുക്രെയ്ൻ പ്രതിജ്ഞാബദ്ധമാണ്’ ഡിജെപ്പർ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ചയാണ് യുക്രെയ്ൻ പ്രതിരോധ മന്ത്രാലയത്തിന്റെ ട്വീറ്റർ ഹാൻഡിലിൽ ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിൽ കാളിദേവിയുടെ ചിത്രം പങ്കുവെച്ചത്. യുക്രയ്ൻ ചിത്രകാരനായ മാക്‌സ്യം പ്ലാൻക്കോയാണ് ചിത്രം വരച്ചത്.
പ്രശസ്ത ഹോളിവുഡ് നടി മർലിൻ മൻഡ്രോയുടെ ചിത്രവും കാളിദേവിയുടെ ചിത്രവും സംയോജിപ്പിച്ച നിലയിലായിരുന്ന പെയിന്റിംഗ്. വർക്ക് ഓഫ് ആർട്ട് എന്ന അടിക്കുറിപ്പോടെയാണ് പ്രതിരോധമന്ത്രാലയത്തിന്‌റെ പേജിൽ ചിത്രം പ്രത്യക്ഷപ്പെട്ടത്.
സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് യുക്രെയ്ൻ പ്രതിരോധമന്ത്രാലയം ചിത്രം നീക്കം ചെയതരിുന്നു. യുക്രെയ്ൻ ക്ഷമാപണം നത്തണണെന്ന ആവശ്യവും ശക്തമായിരുന്നു.
















Comments