മണിരത്‌നത്തിന്റെ മാജിക് എന്ന് വിശേഷിപ്പിക്കുന്ന പൊന്നിയൻ സെൽവൻ 2 വിജയക്കുതിപ്പ് തുടരുന്നു. തിയറ്റേറുകളിലെത്തി നാല് ദിവസം കൊണ്ട് 200 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുകയാണ് ചിത്രം. തമിഴ്, മലയാളം, തെലുങ്ക്,. കന്നട, ഹിന്ദി ഭാഷകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസിനെത്തിയ ചിത്രം നാല് ദിവസം കൊണ്ട് 200 ക്ലബ്ബിൽ ഇടംനേടിയ വിവരം നിർമാതാക്കളായ മദ്രാസ് ടാക്കീസാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്.
ഏപ്രിൽ 28-ന് തിയേറ്ററിലെത്തിയ ചിത്രം ആദ്യദിനം തന്നെ ബോക്‌സോഫീസിൽ വമ്പൻ ഹിറ്റായിരുന്നു. തമിഴ്‌നാട്ടിൽ നിന്നും 25 കോടിയാണ് ചിത്രം നേടിയത്. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ചിത്രം നാല് കോടി കളക്ഷൻ നേടി. കർണാടകയിൽ 4-5 കോടിയും നേടി. പിഎസ്1 ആദ്യദിനത്തിൽ 40 കോടിയായിരുന്നു കളക്ഷൻ നേടിയത്. 105.02 കോടിയാണ് ഇന്ത്യയിലെ നാല് ദിവസത്തെ കളക്ഷൻ.
ആദ്യഭാഗത്തേക്കാൾ മികച്ച് നിൽക്കുന്നും രണ്ടാം ഭാഗമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. പിഎസ്1-ൽ തൃഷയും കാർത്തിയുമാണ് മുന്നിട്ട് നിന്നിരുന്നതെങ്കിൽ രണ്ടാം ഭാഗത്തിൽ ഐശ്വര്യ റായിയും ജയറാമുമാണ് ഞെട്ടിച്ചുകളഞ്ഞതെന്നാണ് സിനിമ കണ്ടിറങ്ങുന്ന ഓരോരുത്തരും പറയുന്നത്. കൽക്കി കൃഷ്ണമൂർത്തിയുടെ ചരിത്ര പ്രസിദ്ധമായ നേവലായ പൊന്നിയിൻ സെൽവൻ എന്ന കൃതിയെ ആസ്പദമാക്കിയാണ് മണിര്തനം ചിത്രമൊരുക്കിയിരിക്കുന്നത്. ചോള സാമ്രാജ്യത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്.
















Comments