ന്യൂഡൽഹി : സുദീപ്തോ സെൻ സംവിധാനം ചെയ്യുന്ന ‘ദി കേരള സ്റ്റോറി’ എന്ന ചിത്രത്തിന്റെ ട്രെയിലറിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറിന് കത്തെഴുതി ബിനോയ് വിശ്വം . കേരളത്തിനും മുസ്ലീം സമുദായത്തിനുമെതിരെയുള്ള രാഷ്‌ട്രീയ പ്രേരിത വിദ്വേഷ പ്രചാരണമല്ലാതെ മറ്റൊന്നുമല്ല സിനിമയെന്നും ബിനോയ് വിശ്വം ആരോപിച്ചു. തെറ്റായ വസ്തുതകളെ അടിസ്ഥാനമാക്കിയാണ് സിനിമ ബിനോയ് വിശ്വം കത്തിൽ പറയുന്നു.
“കേരളത്തിൽ നിന്ന് കാണാതായ 32000 സ്ത്രീകളുടെ കഥയാണ് ചിത്രം വെളിപ്പെടുത്തുന്നത്. ഈ അവകാശവാദം നുണകളുടെയും അപവാദങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണ് . അന്നത്തെ സംസ്ഥാന മുഖ്യമന്ത്രിമാരായ എ എസ് അച്യുദാനന്ദനും ഉമ്മൻചാണ്ടിയും നടത്തിയ പ്രസ്താവനകൾ സിനിമ ബോധപൂർവം തെറ്റായി ഉദ്ധരിക്കുകയും തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യുന്നു . മുസ്ലീം സമുദായത്തെ അപകീർത്തിപ്പെടുത്തുന്നതിനായി പ്രസ്താവനകൾ തെറ്റായി വ്യാഖ്യാനിക്കുകയും തെറ്റായി വിവർത്തനം ചെയ്യുകയും ചെയ്തു, ലൗ ജിഹാദ് ഗൂഢാലോചനയിൽ വിശ്വസിക്കുന്നില്ലെന്നും ബിനോയ് വിശ്വം കത്തിൽ പറയുന്നു . ലൗ ജിഹാദ് എന്ന് വിളിക്കപ്പെടുന്നത് ധ്രുവീകരണം ലക്ഷ്യമിട്ടുള്ള അടിസ്ഥാനരഹിതമായ ഇസ്ലാമോഫോബിക് ഗൂഢാലോചന സിദ്ധാന്തമാണെന്നും ബിനോയ് വിശ്വം കത്തിൽ പറയുന്നു .
കേരളത്തിൽ സ്ത്രീകളെ മതം മാറ്റി ഇസ്‍ലാമിക് സ്റ്റേറ്റിൽ അംഗങ്ങളാക്കിയെന്ന പ്രമേയമാണ് ചിത്രം ട്രെയിലറിലൂടെ പങ്കുവയ്‌ക്കുന്നത്
















Comments