കൊച്ചി : ജെഎൻയുവിൽ കേരള സ്റ്റോറി സിനിമ പ്രദർശനം നടത്തിയത് ഗൗരവകരമായ വിഷയമാണെന്ന് എ എ റഹീം എംപി. കേന്ദ്ര സർവകലാശാലയിൽ അതിന് വേണ്ടി അധികൃതർ സൗകര്യം ഒരുക്കിയത് ജനാധിപത്യ വിരുദ്ധമാണ് . വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പിക്കുന്നതിനായി അധികൃതർ ഇടപെട്ടതായി സംശയമുണ്ടെന്നും റഹീം പറഞ്ഞു. .
കേരളത്തിനെതിരായ വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമാണ് സിനിമ . മാതൃകാ സംസ്ഥാനത്തിനെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണമാണിത്. ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിൽ സിനിമ പ്രദർശിപ്പിക്കാനിടയായ സാഹചര്യം പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയ്‌ക്കുമെന്നും എ എ റഹീം പറഞ്ഞു.
അതേസമയം കേരള സ്റ്റോറിക്കെതിരായ ഹർജികൾ അടിയന്തരമായി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഹർജിക്കാർക്ക് ആക്ഷേപങ്ങൾ കേരള ഹൈക്കോടതിയെ അറിയിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു
















Comments