പ്രേക്ഷകശ്രദ്ധ നേടി ഇന്ത്യയിലൊട്ടുക്ക് വലിയ റെക്കോർഡ് സൃഷ്ടിക്കുകയാണ് മണിരത്‌നം ചിത്രമായ പൊന്നിയിൽ സെൽവൻ രണ്ടാം ഭാഗം. വലിയ താരനിരകൊണ്ട് ശ്രദ്ധേയമാണ് ചിത്രം. വിക്രം, ജയംരവി, ജയറാം, ഐശ്വര്യ റായി, തൃഷ, ഐശ്വര്യ ലക്ഷമി, നാസർ പ്രകാശ് രാജ്, തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. മലയാളത്തിൽ നിന്നും ചിത്രത്തിൽ വൻ താരനിര തന്നെ ഇടം നേടിയിട്ടുണ്ട്.
ചിത്രത്തിലെ കഥയുടെ പ്രധാന ഭാഗമാണ് നടന്മാരുടെ ബാല്യം. കഥയിൽ ഇതിന് വലിയ പ്രധാന്യമാണ് കഥകൃത്തും സംവിധായകനും നൽകിയിട്ടുള്ളത്. അവിടെയും മലയാളത്തിന്റെ കൈയൊപ്പ് ചാർത്തിയിട്ടുണ്ട്. നായികമാരിൽ ഒരാളായ തൃഷ അവതരിപ്പിക്കുന്ന കുന്ദവൈ എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ച യുവനടിയായിരുന്നു അത്. നിലാ എന്ന ഈ കൊച്ചുനടിക്ക് ഒരു മലയാളി ബന്ധമുണ്ട്. ഇതാണ് ഇന്ന് സിനിമാലോകത്തെ ചർച്ച. നിലയുടെ പിതാവ് സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് അതിന് കാരണമായത്. തമിഴ് സിനിമകളിലൂടെയും പരമ്പരകളിലൂടെയും ശ്രദ്ധേയനായ നടൻ കവിതാ ഭാരതിയുടെയും ടെലിവിഷൻ പരമ്പരകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച് മലയാളികൾക്കെല്ലാം സുപരിചിതയായ നടി കന്യയുടേയും മകളാണ് നിലാ.
കുട്ടി കുന്ദവൈയെ കണ്ടാൽ നമ്മുടെ നിലായെ പോലെയുണ്ടല്ലോ എന്ന് സംശയിക്കുന്ന സുഹൃത്തുക്കളോട്, ഇത് നിലാ പാപ്പാ തന്നെയാണ് എന്നായിരുന്നു അച്ഛൻ കവിതാ ഭാരതിയുടെ പോസ്റ്റ്. പി.എസ് 2-ൽ നിന്നുള്ള നിലായുടെ ഒരു ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. പിന്നാലെ അമ്മ കന്യയും മകളുടെ ചിത്രം സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെച്ചിട്ടുണ്ട്. കുന്ദവൈയുടെ ചെറുപ്പം എന്ന തലക്കെട്ടോടെയാണ് കന്യ നിലായുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവരുടെയും പോസ്റ്റുകൾക്കും വലിയ ശ്രദ്ധ ലഭിച്ചു കഴിഞ്ഞു. കുന്ദവൈയായുള്ള നിലായുടെ പ്രകടനത്തെ പറ്റിയാണ് എല്ലാവരുടെയും പ്രതികരണം.
കൽകി കൃഷ്ണമൂർത്തിയുടെ ഇതിഹാസ നോവലായ പൊന്നിയിൻ സെൽവൻ സിനിമയായി ഇറങ്ങിയതോടെ വലിയ ശ്രദ്ധയാണ് നേടുന്നത്. റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോഴേക്കും ആഗോളതലത്തിൽ ഇതുവരെ 200 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ‘പൊന്നിയിൻ സെൽവൻ’ ആദ്യഭാഗം 2022 സെപ്തംബർ 22-നാണ് റിലീസ് ചെയ്തത്.
Comments