ന്യൂഡൽഹി: കേരളത്തിലെ വ്യവസായ രംഗത്തെ പ്രതിഭകളെ ആദരിച്ചുകൊണ്ട് ജനം ടിവി രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ച ജനം ഗ്ലോബൽ എക്സലൻസ് അവാർഡ് 2023 ന്റെ ആദ്യ ഭാഗത്തിന്റെ സംപ്രേക്ഷണം ഇന്ന്. വൈകുന്നേരം അഞ്ച് മണിമുതൽ ആറ് മണിവരെയാണ് കേന്ദ്ര മന്ത്രിമാരും വ്യവസായ, രാഷ്‌ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുത്ത പ്രൗഢഗംഭീര അവാർഡ് നിശയുടെ സംപ്രേക്ഷണം. പരിപാടിയുടെ രണ്ടും മൂന്നും ഭാഗങ്ങൾ യഥാക്രമം അഞ്ച് ആറ്, തീയതികളിലായും ജനം ടിവിയിൽ സംപ്രേക്ഷണം ചെയ്യും.
കേന്ദ്ര വാണിജ്യ- വ്യവസായ വകുപ്പ് മന്ത്രി പീയുഷ് ഗോയലാണ് അവാർഡുകൾ കൈമാറിയത്. വ്യവസായ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച 12 പേർക്കാണ് ഗ്ലോബൽ എക്സലൻസ് അവാർഡ് സമ്മാനിച്ചത്. രാജ്യസഭാ എംപിയും ബിജെപി കേരള ഘടകം പ്രഭാരിയുമായ പ്രകാശ് ജാവദേക്കർ, ജനം ടിവി എംഡി യുഎസ് കൃഷ്ണകുമാർ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.
ജ്യോതി ലാബ്സ് എംഡി- ജ്യോതി എംആർ, ഫാം ഫെഡ് ഗ്രൂപ്പ് ജനറൽ മാനേജർ- റോബിൻ ചിറമൽ, പിട്ടാപ്പിള്ളിൽ ഏജൻസീസ് എംഡി- പീറ്റർ പോൾ പിട്ടാപ്പിള്ളിൽ, മാംഗോ മെഡോസ് അഗ്രിക്കൾച്ചർ തീം പാർക്ക് ഡയറക്ടർ- എൻകെ കുര്യൻ, പേൾ വിസ്ഡം സ്‌കൂൾ ഗ്രൂപ്പ് വൈസ് ചെയർമാൻ -സൂരജ് രാമചന്ദ്രൻ, ടാൾറോപ്പ് സിഇഒ -സഫീർ നജിമുദ്ദീൻ, ഹരിദേവ് ഫോർമുലേഷൻ എംഡി -രഘു എംഎസ്, റിലയന്റ് ക്രെഡിറ്റ്സ് എംഡി- ജോസ്‌കുട്ടി സേവ്യർ, അർക്കായിസ് സ്റ്റഡി എബ്രോഡ് സിആഒ- ദിലീപ് രാധാകൃഷ്ണൻ മെർനെയ്ഡ് ഡിജിറ്റൽ ചെയർമാൻ- പികെ പ്രീത് എന്നിവരാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.
















Comments