ന്യൂഡൽഹി: ജമ്മുകാശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം. എഎൽഎച്ച് ധ്രുവ് ഹെലികോപ്റ്ററാണ് തകർന്ന് വീണത്. ഇന്ന് രാവിലെയോടെ ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ തകർന്ന് വീഴുകയായിരുന്നു.
Indian Army chopper crashes in J-K's Kishtwar
Read @ANI Story | https://t.co/BcO6f51ra8#Armychoppercrash #JammuKashmir pic.twitter.com/jWu2kxwLY2
— ANI Digital (@ani_digital) May 4, 2023
പൈലറ്റടക്കം 3 പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇവർ പരിക്കുകളോടെ രക്ഷപ്പെട്ടതായി സൈന്യം അറിയിച്ചു. മൂവരെയും ആശുപത്രിയിലേക്ക് മാറ്റി.
മരുസുദാർ നദിക്ക് സമീപത്താണ് ഹെലികോപ്ടർ തകർന്നുവീണത്. പ്രദേശവാസികളുടെ കൂടി സഹായത്തോടെയാണ് രക്ഷാ പ്രവർത്തനം നടത്തിയത്. കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല
















Comments