ന്യൂഡൽഹി: ഇരുപത് ശതമാനം എഥനോൾ മിശ്രിത പെട്രോൾ എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ. 2025- ഓടെ പെട്രോളിൽ എഥനോൾ കലർത്തുന്നതിന്റെ അളവ് 20ശതമാനമായി ഉയർത്തുമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യമന്ത്രി പിയുഷ് ഗോയൽ വ്യക്തമാക്കി. 2030-ൽ പദ്ധതി പൂർത്തിയാക്കാൻ ആയിരുന്നു ആദ്യ തീരുമാനം.
നിലവിൽ രാജ്യത്ത് പെട്രോളിൽ 10 ശതമാനം എഥനോൾ ചേർക്കുന്നുണ്ട്. കൂടുതൽ എഥനോൾ ചേർന്ന പെട്രോൾ വാഹനങ്ങളിൽ ഉപയോഗിക്കുന്നതോടെ വായു മലിനീകരണത്തിന്റെ തോതിൽ കാര്യമായ കുറവുണ്ടാകും. കൂടാതെ ക്രൂഡോയിലിന്റെ ഇറക്കുമതിയും അനുപാതികമായ കുറയ്‌ക്കാൻ സാധിക്കും.
എഥനോളിന്റെ അളവ് ഉയർത്തുന്നത് കാർഷിക മേഖലയിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കും. 2025 ഓടെ രാജ്യത്ത് 1.700 കോടി ലിറ്റർ ആവശ്യമായി വരുമെന്നാണ് കണക്കുകൂട്ടുന്നത്. പഞ്ചസാരയുടെ ഉപോത്പ്പന്നമായാണ് നിലവിൽ എഥനോൾ ലഭിക്കുന്നത്. 2025- ൽ രാജ്യത്ത് ചോളത്തിൽ നിന്നുള്ള എഥനോളിന്റെ ഉത്പാദനം ആരംഭിക്കും.
















Comments