ചെന്നൈ: തമിഴ്നാടിന്റെ വടക്ക് ഭാഗങ്ങളിൽ അതിശക്തമായ ചുഴലിക്കാറ്റ്. കഴിഞ്ഞ ദിവസം തമിഴ്നാടിന്റെ വടക്ക് ഭാഗങ്ങളിൽ ശക്തമായ ചുഴലിക്കാറ്റാണ് വീശിയത്. ഇത് ഇപ്പോൾ തീരദേശ പ്രദേശങ്ങളിലേക്ക് മാറിയിട്ടുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മെയ് 6-ന് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുണ്ട്. അതിന്റെ ഫലമായി മെയ് 7-ന് പ്രദേശത്ത് ഒരു ന്യൂനമർദ്ദം രൂപപ്പെടുമെന്നും ഇത് വടക്കോട്ട് മദ്ധ്യ ബംഗാൾ ഉൾക്കടലിന്റെ ഭാഗത്തേക്ക് നീങ്ങുമ്പോൾ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പറഞ്ഞു.
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. പുതുച്ചേരി, കാരയ്ക്കൽ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ചെന്നൈ ഐഎംഡി അറിയിച്ചു. രാമനാഥപുരം, ശിവഗംഗ, പുതുക്കോട്ടൈ, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, മയിലാടുതുറൈ, തിരുച്ചിറപ്പള്ളി, പെരമ്പല്ലൂർ, അരിയല്ലൂർ, കടലൂർ, കല്ലുറിച്ചി, തിരുവണ്ണാമലൈ, തിരുപ്പത്തൂർ, വെല്ലൂർ, റാണിപ്പേട്ട്, സേലം, മധുരൈ, നമപ്പേട്ട്, സേലം എന്നീ ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യതയുള്ളത്.
Comments