ഇംഫാൽ: സംഘർഷം രൂക്ഷമായി കൊണ്ടിരിക്കുന്ന മണിപ്പൂരിൽ ഷൂട്ട് അറ്റ് സൈറ്റിന് അനുമതി നൽകി ഗവർണർ അനുസിയ ഉയ്കെ. സംഘർഷം നിയന്ത്രിക്കാൻ സൈന്യത്തെയും രംഗത്തിറക്കിയിരുന്നു. മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനം അഞ്ചു ദിവസത്തേയ്‌ക്ക് വിച്ഛേദിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പുര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങുമായിട്ടും സംസാരിച്ചു.
നിരവധി ജില്ലകളിൽ നിരോധനാജ്ഞ നിലനിൽക്കുകയാണ്. ഇംഫാൽ വെസ്റ്റ്, കാക്ചിങ്, തൗബാൾ, ജിരിബാം, ബിഷ്ണുപൂർ, ചുരാചന്ദ്പൂർ, കാംഗ്പോക്‌പി തുടങ്ങിയ ജില്ലകളിലാണ് കർഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്.
മണിപ്പൂരിലെ ഭൂരിപക്ഷ സമുദായമായ മെയ്തിയെ പട്ടികവർഗമായി പ്രഖ്യാപിക്കാനുള്ള ഹൈക്കോടതി നിർദ്ദേശത്തിനെതിരെയാണ് ന്യൂനപക്ഷ ഗോത്രവിഭാഗങ്ങൾ പ്രതിഷേധം ആരംഭിച്ചത്. ഓൾ ട്രൈബൽ സ്റ്റുഡന്റ്സ് യൂണിയൻ മണിപ്പൂർ (എടിഎസ്എം) ഇന്നലെ ആഹ്വാനം ചെയ്ത ഗോത്ര സോളിഡാരിറ്റി മാർച്ചിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. ഇതിനിടെ ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. പ്രതിഷേധക്കാർ നിരവധി വീടുകളും, വനംവകുപ്പ് ഓഫീസുകളും തീയിട്ട് നശിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്.
















Comments