കൊച്ചി : മദനിയ്‌ക്ക് കേരളത്തിലേക്ക് വരാനുള്ള ചെലവ് വഹിക്കാൻ തയ്യാറാണെന്ന് പിഡിപി സംസ്ഥാന കമ്മിറ്റി . കേരളത്തിലേക്ക് വരുന്നത് എങ്ങനെ മുടക്കാം എന്ന ഗൂഡ നീക്കത്തിന്റെ ഭാഗമായാണ് ഭീമമമായ തുക ആവശ്യപ്പെട്ടത്. മദനി ആവശ്യപ്പെട്ടത് രണ്ട് സ്ഥലത്ത് തങ്ങാനാണ് .
കർണാടക സർക്കാരിനു പണം നൽകണോയെന്ന് മദനി തീരുമാനിക്കണം . മദനി അനുമതി ലഭിച്ചാൽ ഉടൻ പണമടയ്‌ക്കുമെന്നും പിഡിപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ മുട്ടം നാസർ പറഞ്ഞു .
കേരള യാത്രയുടെ അകമ്പടി ചെലവ് കുറക്കണമെന്ന മദനിയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. പൊലീസ് ആവശ്യപ്പെട്ട മുഴുവൻ തുകയും നൽകണം. ചെലവിന്റെ കാര്യത്തിൽ ഇടപെടുന്നില്ലെന്നും കോടതി പറഞ്ഞിരുന്നു . അതിനു പിന്നാലെ ഇത്രയും പണം ഇല്ലെന്നും കേരളത്തിലേയ്‌ക്ക് വരുന്നില്ലെന്നും മദനി പറഞ്ഞിരുന്നു .
















Comments