കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളുരു സംപംഗി രാമ നഗരയിലുള്ള എച്ച്‍സിജി ആശുപത്രിയിലാണ് ഉമ്മൻ ചാണ്ടി ചികിത്സയിൽ കഴിയുന്നത്. വൈറൽ ന്യുമോണിയയെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മകൻ ചാണ്ടി ഉമ്മൻ സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചു. സന്ദർശകരെ അനുവദിക്കുന്നതല്ലെന്നും എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണമെന്നും ചാണ്ടി ഉമ്മൻ ഫെയ്സ്ബുക്കിൽ വ്യക്തമാക്കി.
നേരത്തെ ഉമ്മൻ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നുവെന്നാരോപിച്ച് സഹോദരൻ അലക്സ് വി ചാണ്ടി പരാതി നൽകി രംഗത്ത് എത്തിയിരുന്നു. ഇതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശമനുസരിച്ച് ആരോഗ്യമന്ത്രി ഇടപെടുകയും മെഡിക്കൽ ബോർഡ് രൂപീകരിക്കുകയും ചെയ്തിരുന്നു. പിന്നാലെ അദ്ദേഹത്തെ ചികിത്സക്കായി ബെംഗളുരുവിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
















Comments