തിരുവനന്തപുരം : കേരള സ്റ്റോറി സിനിമ എടുത്തിരിക്കുന്നത് വിവര ദോഷികളെന്ന് സിപിഎം പിബി അംഗം എം എ ബേബി. സമൂഹത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന സിനിമയാണ് ദ കേരള സ്റ്റോറി. ഹീനമായ പ്രവർത്തനമാണ് സിനിമ നടത്തുന്നത്. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനാണ് സിനിമ എടുത്തിരിക്കുന്നതെന്നും എം എ ബേബി പറഞ്ഞു.
ദ കേരള സ്റ്റോറി നിരോധിക്കണമെന്നല്ല പറയുന്നത് . എന്നാൽ സിനിമയെ സമൂഹം തള്ളിക്കളയണം. സിനിമയെ ബഹിഷ്കരിക്കുകയാണ് വേണ്ടതെന്നുമാണ് എം എ ബേബി പറഞ്ഞത് .
അതേസമയം കേരള സ്റ്റോറി സിനിമയുടെ ആദ്യ പ്രദർശനം കോഴിക്കോട് ക്രൗൺ തിയേറ്ററിൽ കഴിഞ്ഞു. ഇതിനോടകം തന്നെ മികച്ച അഭിപ്രായമാണ് സിനിമക്ക് ലഭിക്കുന്നത്.ദ കേരള സ്‌റ്റോറി പ്രദർശിപ്പിച്ച തിയേറ്ററുകളിൽ പ്രതിഷേധം നടന്നിരുന്നു. ആസൂത്രിതമായി ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യപ്പെട്ട യുവതികളുടെ കഥ പറയുന്ന ബോളിവുഡ് ചിത്രമാണ് ദ കേരള സ്‌റ്റോറി. ഇന്ന് രാജ്യമെമ്പാടും പ്രദർശനം ആരംഭിച്ച ചിത്രത്തിനെതിരെ പല തീയറ്ററുകളിലും പ്രതിഷേധം നടക്കുകയാണ്.
















Comments