861 വർഷം പഴക്കമുള്ള ജഗന്നാഥപുരി ക്ഷേത്ര രത്നഭണ്ഡാർ 39 വർഷമായി അടച്ചിട്ടിരിക്കുകയാണ്. 1984 ലാണ് ഇത് അവസാനമായി തുറന്നത്. 150 കിലോ സ്വർണവും 250 കിലോ വെള്ളിയും ക്ഷേത്രത്തിലെ ഈ ഭണ്ഡാരത്തിലുണ്ട്. ഇപ്പോൾ ഈ ട്രഷറി തുറന്ന് ഓഡിറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ബിജെപി . ജൂലൈ 10നകം ഇക്കാര്യത്തിൽ ഒഡീഷ സർക്കാരിനോട് ഹൈക്കോടതി പ്രതികരണം തേടിയിട്ടുണ്ട്
39 വർഷമായി അടഞ്ഞുകിടക്കുന്ന രത്‌നഭണ്ഡാരം എന്തുകൊണ്ട് സർക്കാർ തുറക്കുന്നില്ല , ‘രത്‌നഭണ്ഡാര’ത്തിനുള്ളിലെ മുറികളുടെ താക്കോൽ ഇല്ലെന്നാണ് സർക്കാർ പറയുന്നത്. താക്കോൽ എവിടെ പോയി, ആരാണ് ഉത്തരവാദി , എന്തുകൊണ്ടാണ് ഇത്രയും ദിവസമായിട്ടും ഈ ക്ഷേത്രത്തിന്റെ ഭണ്ഡാരം സർക്കാർ ഓഡിറ്റ് ചെയ്യാത്തത് , ജുഡീഷ്യൽ കമ്മീഷൻ അഞ്ച് വർഷം മുമ്പ് 2018 നവംബറിൽ ഒഡീഷ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. എന്തുകൊണ്ടാണ് സർക്കാർ ഈ റിപ്പോർട്ട് പരസ്യമാക്കാത്തത് – എന്നീ ചോദ്യങ്ങളാണ് കോടതിയിൽ ബിജെപി പ്രധാനമായും ഉന്നയിച്ചിരിക്കുന്നത് .
ജഗന്നാഥ ക്ഷേത്രത്തിലെ ഈ ‘രത്നഭണ്ഡറി’ന് രണ്ട് മുറികളാണുള്ളത്. പുറത്തെ മുറിയിൽ ദേവന്മാർക്ക് ഉപയോഗിക്കുന്ന ആഭരണങ്ങൾ സൂക്ഷിച്ചിരിക്കുന്നു. അതിന്റെ താക്കോൽ ക്ഷേത്രഭരണസമിതിയുടെ കൈവശമാണ് നൽകുക . ആഭരണങ്ങൾ ഒഴികെ ബാക്കി സ്വർണം രത്നഭണ്ഡാരത്തിന്റെ അകത്തെ മുറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. അതിന്റെ താക്കോൽ കാണാനില്ലെന്നാണ് സർക്കാർ കോടാതിയെ അറിയിച്ചിരിക്കുന്നത് .
ക്ഷേത്രത്തിന്റെ അകത്തെ മുറിയിലാണ് സ്വർണത്തിന്റെ ഭൂരിഭാഗവും സൂക്ഷിച്ചിരിക്കുന്നത്. ഈ നിധിയെ രത്ന ഭണ്ഡാര എന്നാണ് വിളിക്കുന്നത്. 1978-ലെ അന്വേഷണത്തിനു ശേഷമുള്ള ക്ഷേത്രത്തിന്റെ സമ്പത്തിന്റെ കണക്ക് ഉണ്ടെങ്കിലും അതിനുശേഷം എല്ലാ വർഷവും ലഭിച്ച സ്വർണത്തിന്റെയും വെള്ളിയുടെയും കണക്കില്ല.
1984-ൽ രത്‌നഭണ്ഡാരത്തിനുള്ളിലെ അറ തുറന്ന് പരിശോധിച്ചെങ്കിലും ഒരു വിവരവും പുറത്ത് വന്നില്ല. ഇതിനുശേഷം കഴിഞ്ഞ 39 വർഷമായി രത്‌നഭണ്ഡാരത്തിന്റെ അകത്തെ അറയുടെ വാതിൽ തുറന്നിട്ടില്ല.2018 ഏപ്രിൽ 4ന് ശ്രീ ജഗന്നാഥ ക്ഷേത്ര ഭരണസമിതി യോഗത്തിൽ രത്‌നഭണ്ഡാരത്തിനുള്ളിലെ മുറിയുടെ താക്കോൽ നഷ്ടപ്പെട്ടതായി വെളിപ്പെടുത്തിയിരുന്നു. രത്‌നഭണ്ഡാരത്തിനുള്ളിലെ അറയുടെ താക്കോൽ നഷ്ടപ്പെട്ടതിനാലാണ് ജഗന്നാഥ ക്ഷേത്രത്തിന്റെ ഭണ്ഡാരം ഓഡിറ്റ് ചെയ്യാത്തതെന്നാണ് ഒഡീഷ സർക്കാർ പറയുന്നത്.
















Comments