മുംബൈ: എൻസിപി ദേശീയ അദ്ധ്യക്ഷസ്ഥാനം രാജിവെച്ചതായുള്ള തീരുമാനം പിൻവലിക്കുന്നതായി ശരദ് പവാർ. അണികൾക്ക് തന്നോടുള്ള വികാരത്തെ മാനിക്കാതിരിക്കാനാകില്ലെന്നും അവരുടെ സ്നേഹത്തിന് മുന്നിൽ താൻ രാജി പിൻവലിക്കുകയാണെന്നും ശരത് പവാർ പറഞ്ഞു. രാജി പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് പവാറിന്റെ ചുവടുമാറ്റം.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാർട്ടി അദ്ധ്യക്ഷ സ്ഥാനം രാജിവെക്കുന്നതായി ശരദ് പവാർ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ പുതിയ പാർട്ടി അദ്ധ്യക്ഷൻ ശരദ് പവാറിന് കീഴിൽ പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ച് അദ്ദേഹത്തിന്റെ മരുമകനും പാർട്ടി നേതാവുമായ അജിത് പവാർ രംഗത്ത് വരികയും ചെയ്തിരുന്നു. മകൾ സുപ്രിയാ സുലെ പാർട്ടി അദ്ധ്യക്ഷ സ്ഥാനത്ത് എത്തുമെന്നുള്ള അഭ്യൂഹങ്ങൾക്കിടെയാണ് പവാറിന്റെ ചുവടുമാറ്റം.
Comments