ശ്രീനഗർ: സൈനിക ഹെലികോപ്റ്റർ തകർന്ന് വീരമൃത്യു വരിച്ച സൈനികന് ആദാരഞ്ജലി അർപ്പിച്ച് സൈന്യം. വ്യോമയാന സാങ്കേതിക വിദഗ്ധൻ പബ്ബല്ല അനിലിന് നോർത്തേൺ ആർമി കമാൻഡർ ലഫ്റ്റ്‌നന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയാണ് പുഷ്പ ചക്രം അർപ്പിച്ചത്.
ജമ്മു കശ്മീരിലെ കിഷ്ത്വാറിലാണ് അപകടമുണ്ടായത്. എഎൽഎച്ച് ദ്രുവ് ഹെലികോപ്റ്ററാണ് കഴിഞ്ഞ ദിവസം തകർന്ന് വീണത്. പൈലറ്റടക്കം മൂന്ന് പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
#WATCH | J&K: Northern Army Commander Lt Gen Upendra Dwivedi pays tribute to Craftsman (Avn Tech) Pabballa Anil, who lost his life in a helicopter crash in Kishtwar yesterday. pic.twitter.com/OjJhaJ379R
— ANI (@ANI) May 5, 2023
മരുസുദാർ നദിയ്‌ക്ക് സമീപത്താണ് ഹെലികോപ്റ്റർ തകർന്ന് വീണത്. പ്രദേശവാസികളുടെ കൂടി സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകട കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി സൈന്യം അറിയിച്ചു.
Comments