ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകകരമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച അഞ്ച് സൈനികർക്ക് ആദരം അർപ്പിച്ച് സൈന്യം.
ഹവ് നീലം സിംഗ്, എൻ കെ അരവിന്ദ് കുമാർ, എൽ/എൻ കെ ആർ എസ് റാവത്ത്, പ്രമോദ് നേഗി, പിടിആർ എസ് ചെത്രി എന്നിവർക്ക് നോർത്തേൺ ആർമി കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി ആദരാഞ്ജലി അർപ്പിച്ചു. രജൗരി ഓപ്പറേഷനിൽ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരസൈനികരെ രാജ്യം എന്നും ഓർമ്മിക്കും എന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച രാവിലെയായിരുന്നു ജമ്മുവിലെ രജൗരി മേഖലയിൽ ഭീകരരുമായി സൈന്യം ഏറ്റുമുട്ടിയത്. സൈനികർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. അടുത്തിടെ ഭീകരാക്രമണത്തിൽ അഞ്ച് സൈനികർക്ക് ജീവൻ നഷ്ടമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഭീകരർ രജൗരി മേഖലയിലുണ്ടെന്ന് വിവരം ലഭിച്ചിരുന്നു.
Northern Army Commander Lt Gen Upendra Dwivedi paid homage to Hav Neelam Singh, Nk Arvind Kumar, L/Nk RS Rawat, Ptr Pramod Negi & Ptr S Chettri who laid down their lives for the country during the Rajouri operation. pic.twitter.com/QWopbB2V8a
— ANI (@ANI) May 6, 2023
പിന്നാലെ സൈന്യം ഏറ്റുമുട്ടലിന് പദ്ധതിയിടുകയായിരുന്നു. തുടർന്ന് നടത്തിയ ഏറ്റുമുട്ടലിലാണ് അഞ്ച് സൈനികർ വീരമൃത്യു വരിച്ചത്.
ഇതിന് പിന്നാലെ സൈന്യവും തിരിച്ചടിച്ചു. ഒരു ഭീകരനെ വധിച്ചു.
Comments