ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികർക്ക് പുഷ്പചക്രം അർപ്പിച്ച് ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. ഹവ് നീലം സിംഗ്, എൻ കെ അരവിന്ദ് കുമാർ, എൽ/എൻ കെ ആർ എസ് റാവത്ത്, പ്രമോദ് നേഗി, പിടിആർ എസ് ചെത്രി എന്നിവർക്കാണ് പ്രണാമം അർപ്പിച്ചത്. വീരമൃത്യു വരിച്ച സൈനികർക്ക് നോർത്തേൺ ആർമി കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയും ആദരാഞ്ജലി അർപ്പിച്ചിരുന്നു.
#WATCH | Jammu and Kashmir LG Manoj Sinha pays tribute to five Army personnel who lost their lives in an explosion during an encounter with terrorists in Rajouri district yesterday pic.twitter.com/L6kOiA3zGK
— ANI (@ANI) May 6, 2023
വെള്ളിയാഴ്ച രാവിലെയായിരുന്നു ജമ്മുവിലെ രജൗരി മേഖലയിൽ ഭീകരരുമായി സൈന്യം ഏറ്റുമുട്ടിയത്. സൈനികർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. അടുത്തിടെ ഭീകരാക്രമണത്തിൽ അഞ്ച് സൈനികർക്ക് ജീവൻ നഷ്ടമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഭീകരർ രജൗരി മേഖലയിലുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. പിന്നാലെ സൈന്യം ഏറ്റുമുട്ടലിന് പദ്ധതിയിടുകയായിരുന്നു. തുടർന്ന് നടത്തിയ ഏറ്റുമുട്ടലിലാണ് അഞ്ച് സൈനികർ വീരമൃത്യു വരിച്ചത്. ഇതിന് പിന്നാലെ സൈന്യം തിരിച്ചടിച്ചു. ഒരു ഭീകരനെ വധിച്ചു.
Comments