ഹൈദരാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്കാ വാർദ്ര തെലങ്കാനയിൽ നിന്ന് മത്സരിച്ചേക്കുമെന്ന് സൂചന. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തെലങ്കാനയിലെ മേദക്കിലോ മെഹ്ബൂബ് നഗറിൽ നിന്നോ പ്രിയങ്കാ ജനവിധി തേടുമെന്നാണ് റിപ്പോർട്ട്. മുൻപ് ഇത്തരത്തിൽ തെലുങ്കാനയിൽ നിന്ന് ഇന്ദിരാ ഗാന്ധി തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നു.
എന്തായാലും വിജയം ഉറപ്പായ മണ്ഡലമാകും പ്രിയങ്കയ്‌ക്കായി കോൺഗ്രസ് കരുതി വെയ്‌ക്കുക. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്ക തെലങ്കാനയിൽ നിന്ന് മത്സരിക്കുകയാണെങ്കിൽ ചരിത്രമാകും. 1980-ൽ മേദക്കിലായിരുന്നു ഇന്ദിര മത്സരിച്ചത്. അടിയന്തരാവസ്ഥയ്‌ക്ക് ശേഷം നിലനിന്നിരുന്ന പ്രതിഷേധങ്ങൾക്കിടെയുള്ള തിരഞ്ഞെടുപ്പ് ഇന്ദിയ്‌ക്ക് നിർണായകമായിരുന്നു.
മേദക്കിൽ തന്നെ മത്സരിക്കുന്നതിനായി പ്രിയങ്കയുമായി ഉന്നത പാർട്ടി വ്യത്തങ്ങൾ സംസാരിക്കുകയാണെന്നും. തെലുങ്കാനയിൽ നിന്ന് ഇന്ദിരയെ ജനങ്ങൾ ജയിപ്പിച്ചിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്. മെഹബൂബ് നഗർ മണ്ഡലവും പ്രിയങ്കയ്‌ക്കായുള്ള ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാൽ അതേ സമയം സഹോദരൻ രാഹുലിന്റെ കാര്യ ഇപ്പോഴും അനിശ്ചിതാവസ്ഥയിലാണ്. മോദി സമുദായത്തിനെതിരെ അപകീർത്തികരമായ പ്രസംഗം നടത്തിയ കേസിൽ കുറ്റം തെളിയുന്ന പക്ഷം രാഹുലിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കില്ല.
Comments