ന്യൂഡൽഹി : അമുസ്ലിം പെൺകുട്ടികളെ മതപരിവർത്തനം ചെയ്യാൻ പ്രവർത്തിക്കുന്ന ഒരു മുസ്ലീം സംഘടനയും രാജ്യത്തില്ലെന്ന് സമാജ്‌വാദി പാർട്ടി എംപി അബു ആസ്മി . ദി കേരള സ്റ്റോറി, ദി കാശ്മീർ ഫയൽസ് എന്നിവയുടെ നിർമ്മാതാക്കളെ ജയിലിലടക്കണമെന്നും അബു ആസ്മി പറഞ്ഞു .
അമുസ്ലിം പെൺകുട്ടികളെ മതപരിവർത്തനം ചെയ്യാൻ പ്രവർത്തിക്കുന്ന ഒരു മുസ്ലീം സംഘടനയും രാജ്യത്ത് ഇല്ല. അത്തരത്തിലുള്ള ഏതെങ്കിലും ഒരു സംഘടനയുടെ അസ്തിത്വം തെളിയിക്കാൻ ഞാൻ വെല്ലുവിളിക്കുന്നു, അങ്ങനെയെങ്കിൽ സജീവ രാഷ്‌ട്രീയം ഉപേക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. മുസ്ലീം പെൺകുട്ടികളെ മതം മാറ്റാൻ ബി ജെ പിയും ആർ എസ് എസും ശ്രമിക്കുന്നതായി സംശയമുണ്ട് .ഈ രാജ്യത്ത് ആർക്കും അവരുടെ ഇഷ്ടത്തിനനുസരിച്ച് മതം മാറാൻ സ്വാതന്ത്ര്യമുണ്ട്
ഇത് നഗ്നമായ നുണയാണ്, നുണകൾ സത്യമായി അംഗീകരിക്കാൻ കഴിയില്ല. ദി കേരള സ്റ്റോറി പ്രൊഡ്യൂസർ ജയിലിൽ കിടക്കും. ഈ കഥ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് എനിക്ക് മുന്നിൽ തെളിയിക്കുക, അപ്പോൾ മാത്രമേ ഞാൻ വിശ്വസിക്കൂ.- അബുആസ്മി പറഞ്ഞു .
Comments