വികസന കാര്യങ്ങളിൽ ശ്രദ്ധിക്കാനാണ് സർക്കാരിന് സമയം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെജിഒഎ സംസ്ഥാന സമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനം നാട് അറിയരുതെന്നാണ് ചിലരുടെ നിക്ഷിപ്ത താത്പര്യമെന്നും ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തിന് ഒരു തരത്തിലും ഇതിനോട് പൊരുത്തപ്പെടാനാകുന്നില്ലെന്നും കള്ള പ്രചാരവേലകൾ കൊണ്ട് സർക്കാരിന്റെ പ്രവർത്തനങ്ങളെ മറച്ചു വക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ വികസനം നടക്കരുതെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. എന്തൊരു നിലപാടണ് ഇത്, ഉത്തരവാദിത്വമുള്ള ഒരു രാഷ്‌ട്രിയ പാർട്ടിക്ക് സ്വീകരിക്കാനാകുന്ന നിലപാടാണോ ഇതെന്നും അദ്ദേഹം ചോദിച്ചു. സർക്കാരിനെതിരെ ഇല്ലാക്കഥകൾ കെട്ടിച്ചമക്കുകയാണ്. പക്ഷേ അതൊന്നും ഏശുന്നില്ല. എല്ലാം സുതാര്യമായാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിനെതിരെ എന്തെല്ലാം കെട്ടിച്ചമക്കാൻ പറ്റുമോ അതെല്ലാം ചെയ്യുകയാണ്. അതിനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. ഇതിന് മാദ്ധ്യമങ്ങളും കൂട്ടുനിൽക്കുകയാണ്. പ്രതിപക്ഷത്തിന്റെ ചെയ്തികളുടെ ഭാഗമായാണ് അവർ ഈ നിലയിലായത്. നിങ്ങൾ കെട്ടിപ്പൊക്കുന്ന ദുരാരോപണങ്ങളിൽ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാമെന്ന് നിങ്ങൾ കരുതണ്ട. ജനങ്ങൾക്ക് മുന്നിൽ നിങ്ങൾ പരിഹാസ്യരാകുകയൊള്ളു എന്നും അദ്ദേഹം പറഞ്ഞു.
Comments