മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സിനിമയിൽ എത്തിയ കാലം മുതൽ അടുത്ത വീട്ടിലെ കുട്ടിയെന്ന് തോന്നിക്കുന്ന തരത്തിലായിരുന്നു അനു മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത്. മാത്രവുമല്ല തന്റെ അഭിപ്രായങ്ങൾ എല്ലായിടത്തും തുറന്നു പറയാൻ ഒരു മടിയും കാണിക്കാത്ത നടി കൂടിയാണ് അനുശ്രീ. ഇപ്പോഴിതാ തന്റെ സഹപ്രവർത്തകനായ ഷൈൻ ടോം ചാക്കോയെ കുറിച്ചാണ് അനുവിന്റെ പുതിയ വെളിപ്പെടുത്തൽ.
ഷൈൻ ടോം ചാക്കോയ്‌ക്ക് ഉണ്ടായ മാറ്റത്തെക്കുറിച്ച് സംസാരിച്ചാണ് അനു രംഗത്ത് എത്തിയിരിക്കുന്നത്. ഷൈൻ ഇന്റർവ്യൂവിൽ സംസാരിക്കുന്നത് കാണുമ്പോൾ മറ്റാരോ ആണെന്ന് തോന്നുന്നുവെന്ന് അനുശ്രീ പറയുന്നു.
‘ഷൈൻ ഇപ്പോൾ വലിയ സംഭവമായി മാറി. ഇന്റർവ്യൂസിൽ ഒക്കെ ഷൈനിനെ കാണുമ്പോൾ ഒരുപാട് മാറിപ്പോയോ എന്ന് ചിന്തിക്കും. കാരണം ഞങ്ങൾ ‘ഇതിഹാസ’യിൽ അഭിനയിക്കുന്ന സമയത്ത് ഷൈൻ ആവശ്യമില്ലാതെ സംസാരിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല. അന്നൊക്കെ ദൈവമേ ഈ ചേട്ടൻ എന്താ ഇങ്ങനെ എന്ന് ഞാൻ ഓർത്തിട്ടുണ്ട്. ഭയങ്കര പാവം ആയ ഒരു മനുഷ്യൻ. ഒഴിവ് സമയത്ത് വണ്ടിയിൽ പോയിരുന്നു ഉറങ്ങുന്നത് ഒക്കെ കാണാം. ഷോട്ട് റെഡി ആവുമ്പോൾ വന്ന് അഭിനയിച്ചിട്ട് പോകും’. എന്നായിരുന്നു ഷൈൻ ടോമിനെ കുറിച്ച് അനുശ്രീ പറഞ്ഞത്.
‘അക്കാലത്ത് സിനിമയുടെ പ്രൊമോഷന് വേണ്ടി ഒക്കെ ഞാൻ സംസാരിക്കുന്ന സമയത്ത് പോലും ഭയങ്കര ലൈറ്റ് ആയിട്ടും മൈൽഡ് ആയിട്ടും ഒക്കെ സംസാരിക്കുന്ന ആളായിരുന്നു ഷൈൻ ടോം ചാക്കോ. ഇപ്പൊ പുള്ളി കൗണ്ടർ ഒക്കെ അടിച്ച് ഭയങ്കര മാറ്റത്തിൽ ഒക്കെ നടക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു’വെന്നും അനുശ്രീ പറയുന്നു.
Comments