തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റിൽ വനിതാ ഡ്രൈവർ നിയമനം. കരാർ അടിസ്ഥാനത്തിലാണ് നിയമനം. നിലവിൽ ഒഴിവുകളുടെ എണ്ണം നിർണയിച്ചിട്ടില്ല. 400-ഓളം ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. ജോലിസമയം രാത്രി 10-നും രാവിലെ അഞ്ചുമണിയ്‌ക്കും ഇടയിൽ ആയിരിക്കും.
ശമ്പളം: എട്ടുമണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ. അധികജോലിക്ക് മണിക്കൂറിന് 130 രൂപ വീതം ലഭിക്കും. ഇൻസെന്റീവ്/ അലവൻസുകൾ/ ബത്ത എന്നിവയും ലഭിക്കും.
യോഗ്യത: പത്താംക്ലാസ് ജയം/ തത്തുല്യം. മികച്ച ശാരീരികക്ഷമത നിർബന്ധം.
പ്രായം: എച്ച്.പി.വി. ലൈസൻസുള്ളവർക്ക് 35 വയസ്സ്, എൽ.എം.വി. ലൈസൻസുള്ളവർക്ക് 30 വയസ്സ്. ഹെവി വാഹന ലൈസൻസിനായി അപേക്ഷിച്ചിട്ടുള്ളവർക്കും പ്രവൃത്തിപരിചയമുള്ളവർക്കും ബന്ധപ്പെട്ട രേഖകൾ ഹാജരാക്കിയാൽ വയസ്സിളവിന് പരിഗണിക്കുന്നതാണ്.
തിരഞ്ഞെടുക്കപ്പെടുന്നവർ 30,000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകണം. രണ്ടുവർഷത്തേക്ക് മുപ്പതിനായിരം രൂപയുടെ ബോണ്ടും സമർപ്പിക്കണം. തുടർച്ചയായ മൂന്ന് മാസങ്ങളിൽ ഓരോ മാസവും കുറഞ്ഞത് 16 ഡ്യൂട്ടികൾ ചെയ്യാത്തവരെ പിരിച്ചുവിടും.
അപേക്ഷ: www.kcmd.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി: മേയ് 7 വൈകിട്ട് മണി. www.keralartc.com, www.kcmd.in
Comments