ദിസ്പൂർ: ഗുവാഹത്തിയിലെ വാർഷിക അംബുബാച്ചി മേള ജൂൺ 22-ന് ആരംഭിക്കും. അംബുബാച്ചി മേളയുടെ ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് കാമാഖ്യ ക്ഷേത്ര മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു. ജൂൺ 22-ന് പുലർച്ചെ 2:30 നാണ് മേള ആരംഭിക്കുന്നത്. ജൂൺ 23, 24, 25 തീയതികളിൽ ക്ഷേത്രത്തിന്റെ പ്രധാന വാതിൽ അടച്ചിടുകയും ജൂൺ 26-ന് തുറക്കുകയും ചെയ്യുമെന്ന് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ പ്രസാദ് ശർമ്മ പറഞ്ഞു.
കാമാഖ്യ ക്ഷേത്രത്തിൽ നടക്കുന്ന വാർഷിക ഹിന്ദു മേളയാണ്് അംബുബാച്ചി മേള. കൊറോണ മഹാമാരിയ്‌ക്ക് ശേഷം കഴിഞ്ഞ വർഷം അംബുബാച്ചി മേള സംഘടിപ്പിച്ചിരുന്നു. നിരവധി തീർത്ഥാടകരാണ് മേളയിലെത്തിയത്.
നിലാചൽ കുന്നുകളിൽ സ്ഥിതി ചെയ്യുന്ന കാമാഖ്യ ക്ഷേത്രം രാജ്യത്തെ 51 ശക്തിപീഠങ്ങളിൽ ഒന്നാണ്. ഒരു ദേവതയുടെ സ്വയമേവയുള്ള ആരാധനാലയമായിരുന്നു കാമാഖ്യ ക്ഷേത്രം. അംബുബാച്ചി മേള എന്നറിയപ്പെടുന്ന വാർഷിക ഉത്സവത്തിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് നിന്ന് ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തുന്നത്. കാമാഖ്യ ക്ഷേത്രത്തിലെ മറ്റൊരു ആഘോഷ പൂജയാണ് മാനസ പൂജ. കുരിശ് രൂപത്തിൽ ഒരു അർദ്ധഗോളാകൃതിയിലുള്ള ക്ഷേത്രമാണ് കാമാഖ്യ ക്ഷേത്രം.
















Comments