മലപ്പുറം: താനൂരിൽ അപകടത്തിൽപ്പെട്ട് ബോട്ടിന് അനുമതി ലഭ്യമാക്കിയത് പ്രദേശത്തെ മന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ് ജോയ്. മുൻസിപ്പാലിറ്റിയുടെയോ ടൂറിസം വകുപ്പിന്റെയോ അനുമതിയില്ലാതെ പ്രവർത്തിച്ച ബോട്ടിന് മന്ത്രിയുടെ ഓഫീസ് നേരീട്ട് മുൻകൈ എടുത്താണ് അനുമതി നൽകിയതെന്നും വി.എസ് ജോയ് ആരോപിച്ചു.
അപകടത്തിൽപ്പെട്ട അറ്റ്ലാന്റിക് ബോട്ട് മാന്വൽ അനുസരിച്ച് നിർമ്മിച്ചതല്ല. മറിച്ച് മത്സ്യബന്ധന ബോട്ട് രൂപാന്തരപ്പെടുത്തിയെടുത്തതാണ്. പ്രദേശത്തെ മന്ത്രിയുടെ അടുപ്പക്കാരനായ സി പി എം നേതാവിന്റെ അനിയൻ ആണ് ബോട്ടിന്റെ ഉടമ.
മുനിസിപ്പാലിറ്റിയുടെയോ ടൂറിസം വകുപ്പിന്റെയോ അനുമതിയോ മതിയായ രേഖകളോ ഇല്ലാതെ പ്രവർത്തിക്കുന്ന ഈ സംവിധാനത്തിന് ആകെ ഉണ്ടായിരുന്നത് തുറമുഖ വകുപ്പിന്റെ അനുമതി പത്രം മാത്രമായിരുന്നു.ഒരു മാസം മുൻപ് വരെ ആ അനുമതി പോലുമില്ലാതെ ആണ് ബോട്ട് സർവീസ് നടന്നത്.പരാതി വന്നപ്പോൾ മന്ത്രി ഓഫിസ് ഇടപടാണ് അനുമതി നൽകിയത് വി.എസ് ജോയ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
















Comments