ശ്രീനഗർ : ജമ്മുകശ്മീരിലെ രജൗരിയിൽ ഒളിവിൽ കഴിയുന്ന ഭീകരരെ കണ്ടെത്താനുള്ള ഓപ്പറേഷൻ ത്രിനേത്ര പുരോഗമിക്കുന്നു. തുടർച്ചയായി നാലാം ദിവസവും ഓപ്പറേഷൻ ത്രിനേത്ര തുടരുന്നതായി അധികൃതർ അറിയിച്ചു.
ജമ്മുകശ്മീരിലെ കണ്ഠി വനത്തിനുള്ളിലാണ് സൈന്യം തിരച്ചിൽ നടത്തുന്നത്. ഭീകരർ ഒളിച്ചിരിക്കുന്ന രഹസ്യവിവരത്തെ അടിസ്ഥാനമാക്കിയാണ് സൈന്യം പ്രദേശത്ത് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുള്ളത്. ഇതിനിടെ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. സംശയാസ്പദമായി തോന്നിയ ആളുകളെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഡ്രോണുകൾ, മെറ്റൽ ഡിക്ടറ്റേർ, നിരീക്ഷണ ഉപകരണങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് ഓപ്പറേഷൻ ത്രിനേത്ര നടത്തുന്നതെന്ന് സൈന്യം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രജൗരി മേഖലയിലുണ്ടായ സഫോടനത്തിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഭീകരർ എറിഞ്ഞ സഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചാണ് സൈനികർക്ക് വീരമൃത്യു സംഭവിച്ചതെന്നാണ് വിവരം. തുടർച്ചയായ ഭീകരാക്രമണങ്ങൾ നടക്കുന്നതുമൂലം നിരവധി സൈനികർക്കാണ് ജീവൻ നഷ്ടപ്പെടുന്നത്. കണ്ഠി വനമേഖലയിലെ എല്ലാ ഭാഗങ്ങളിലും സുരക്ഷാ ശക്തമാക്കിയതായി സൈന്യം അറിയിച്ചു.
Comments