തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ. സർക്കാരിനെതിരെ അഴിമതി ഉയരുമ്പോൾ തീ പിടിത്തം പതിവാണ്. അതീവ സുരക്ഷാ മേഖലയായ സെക്രട്ടറിയേറ്റിലെ തീപിടിത്തം ഉണ്ടായിരിക്കുന്നത്. വ്യവസായ വകുപ്പിന് സമീപത്തെ തീപിടിത്തം സംശയമുണ്ടാക്കുന്നുവെന്നും ഇതിനെ യാദൃശ്ചികമായി കാണാനാകില്ല. സർക്കാരിനെതിരെ അഴിമതി ഉയരുമ്പോൾ തീ പിടിത്തം പതിവാണെന്നും അദ്ദേഹം വിമർശിച്ചു.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ സ്ഥലംമാറ്റത്തിലും സംശയമുണ്ട്. എ ഐ ക്യാമറ വിവാദത്തിൽ ചർച്ചകളിൽ പങ്കെടുത്ത അവതാരം ആരെന്ന് വ്യക്തമാക്കണം. എഐ ക്യാമറാ അഴിമതി കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ജോർജ് കുര്യൻ ആവശ്യപ്പെട്ടു.
വ്യവസായ മന്ത്രി പി രാജീവിന്റെ ഓഫീസ് ഉൾപ്പെടുന്ന ബ്ലോക്കാണ് നോർത്ത് സാൻഡ് വിച്ച് ബ്ലോക്ക്. ഇവിടെയാണ് ഇന്ന് തീപിടിത്തമുണ്ടായത്. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ സെക്രട്ടറിയേറ്റിൽ തീപിടിത്തമുണ്ടായിരുന്നു.
Comments