പ്രഭാസ് നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം ആദിപുരുഷിന്റെ ട്രെയിലര്‍ പങ്ക് വച്ച് നടൻ ഉണ്ണി മുകുന്ദൻ . ജയ് ശ്രീറാം എന്ന കുറിപ്പിനൊപ്പമാണ് ട്രെയിലർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് . ചിത്രം, വിസ്മയിപ്പിക്കുന്നതാണെന്നും ഉണ്ണി മുകുന്ദൻ പറയുന്നു .
രാമായണത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നത്. തിന്മയ്‌ക്ക് മുകളിൽ നന്മയുടെ വിജയം എന്നാണ് ചിത്രത്തിന്‍റെ ടാഗ്‌ലൈൻ. രാമ-രാവണ യുദ്ധം പശ്ചാത്തലമാക്കിയാണ് ചിത്രമെത്തുന്നത്. മലയാള ചലച്ചിത്രലോകത്ത് രാമനവമി അടക്കുള്ളവയ്‌ക്ക് ആശംസ അർപ്പിക്കുന്ന താരമാണ് ഉണ്ണി മുകുന്ദൻ.
ഓം റൗട്ടാണ് ആദിപുരുഷ് ചിത്രത്തിന്‍റെ സംവിധായകൻ. ടി സീരിസാണ് ചിത്രത്തിന്‍റെ നിർമാണം.വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ബജറ്റ് 500 കോടിയാണ്,3ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് എന്നീ ഭാഷകളിലും ചിത്രമെത്തും
















Comments