ഡെറാഡൂൺ: ചാർധാം യാത്രയിൽ ഇതുവരെ അഞ്ച് ലക്ഷത്തിലധികം തീർത്ഥാടകർ സന്ദർശനം നടത്തി. ഏപ്രിൽ 22 മുതൽ മെയ് ഏഴ് വരെ കേദാർനാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി ധാം എന്നിവിടങ്ങളിൽ 5,05,286 ലധികം തീർത്ഥാടകരാണ് സന്ദർശനം നടത്തിയത്.
ധാമുകളിൽ തുടർച്ചയായി മഞ്ഞുവീഴ്ച ശക്തമായതിനെ തുടർന്ന് കേദാർനാഥ് സന്ദർശനത്തിനുള്ള രജിസ്‌ട്രേഷൻ നിർത്തിവെച്ചിരിക്കുകയാണ്. കേദാർനാഥ് ധാമിലെ കാലാവസ്ഥ വരും ദിവസങ്ങളിൽ മോശമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് യാത്ര ചെയ്യാം. അതേസമയം, കേദാർനാഥ് ധാമിൽ ഇതുവരെ 1.75 ലക്ഷം തീർത്ഥാടകരാണ് സന്ദർശനം നടത്തിയത്.
ഇത്തവണ നിരവധി തീർത്ഥാടകരാണ് ചാർധാം യാത്രയ്‌ക്ക് എത്തിയിരിക്കുന്നത്. ഇതുവരെ ഒന്നര ലക്ഷത്തിലധികം ഭക്തർ ബദരിനാഥ് സന്ദർശിച്ചു. ഏപ്രിൽ 22-ന് യമുനോത്രിയിൽ നിന്നാണ് ചാർധാം യാത്ര ആരംഭിച്ചത്. മഞ്ഞ് വീഴ്ച ശക്തമായ സാഹചര്യത്തിൽ തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്.
















Comments