ഒരു മാമ്പഴത്തിന് പൊതുവെ എത്ര വില വരും? ഒരുപക്ഷെ 10, 20, 50 രൂപ . അതിൽ കൂടുതൽ വില സങ്കൽപ്പിക്കാൻ പോലും കഴിയില്ല, പക്ഷേ ജപ്പാനിലെ ഒരു കർഷകന്റെ ഫാമിൽ ഒരു മാമ്പഴത്തിന് നൂറോ ആയിരമോ അല്ലാ വില, 18000 മാണ് . ഹിറോയിക്കി നകഗാവ ജപ്പാനിലെ ഹോക്കൈഡോ ദ്വീപിലെ ഒട്ടോഫുക്കിലെ തന്റെ ഫാമിൽ, ഹരിതഗൃഹത്തിനുള്ളിൽ വച്ചാണ് ഈ പ്രത്യേക മാമ്പഴം വളർത്തുന്നത് .
ഒരു മാങ്ങ 230 ഡോളർ അതായത് 18883.12 രൂപയ്‌ക്കാണ് വിൽക്കുന്നത്.നല്ല തണുപ്പിൽ സാങ്കേതികസംവിധാനങ്ങളുപയോഗിച്ച് കീടനാശിനിയില്ലാതെ ഉത്പാദിപ്പിക്കുന്ന ഈ സ്പെഷ്യൽ മാമ്പഴം കേക്കുകൾ നിർമ്മിക്കാനടക്കം ഉപയോഗിക്കാറുണ്ട്. ‘
ഡിസംബറിലെ തെളിഞ്ഞ ദിവസങ്ങളിൽ, പുറത്തെ താപനില മൈനസ് 8 ഡിഗ്രി സെൽഷ്യസാണെങ്കിലും, ഹരിതഗൃഹത്തിനുള്ളിലെ താപനില 36 ഡിഗ്രിക്ക് മുകളിലായിരിക്കും. ജപ്പാനിലെ ഏറ്റവും ഉയരം കൂടിയ ദ്വീപായ ഹോക്കൈഡോയിലെ മഞ്ഞുമൂടിയ മേഖലയിൽ 2011 മുതൽ നകഗാവ ഈ മാമ്പഴം വളർത്തുന്നു. വർഷങ്ങളോളം എണ്ണ വ്യവസായം ചെയ്ത ശേഷമാണ് നകഗാവ മാമ്പഴകൃഷിയിലേക്ക് തിരിഞ്ഞത്. മാങ്ങ കൃഷി ചെയ്തിരുന്ന ഒരാളുടെ സഹായത്തോടെയായിരുന്നു തുടക്കം. അങ്ങനെ നകഗാവ ഫാം സ്ഥാപിക്കുകയും നോറാവർക്‌സ് ജപ്പാൻ എന്ന സ്റ്റാർട്ടപ്പ് തുടങ്ങുകയും ചെയ്തു . പിന്നാഎ ദിവസങ്ങൾക്ക് ശേഷം അദ്ദേഹം തന്റെ മാമ്പഴ ബ്രാൻഡും ടെക്‌മാർക്ക് ചെയ്തു.
ഈ മാങ്ങ തണുത്ത സീസണിൽ പാകമാകും, അതിനാൽ കീടനാശിനികളുടെ ഉപയോഗമില്ല. ഏകദേശം 15 ഡിഗ്രി താപനിലയിലാണ് മാമ്പഴം തയ്യാറാക്കുന്നത് എന്നതിനാൽ അതിന്റെ രുചി വളരെ മധുരമാണെന്ന് നകഗാവ അവകാശപ്പെടുന്നു. ഔദ്യോഗിക വെബ്‌സൈറ്റിലൂടെ മാങ്ങ വേണമെങ്കിലും പലപ്പോഴും ഇവ വിറ്റുതീർന്നിട്ടുണ്ടാകും, അത്രയേറെ ആവശ്യക്കാരാണ് ഈ രുചിയേറിയ മാമ്പഴത്തിന്. ഏഷ്യയിലെ ഏറ്റവും മികച്ച പാചകക്കാരി (2022) നറ്റ്‌സുകോ ഷോജി അടക്കമുള്ളവരാണ് നകഗാവയുടെ ഉപയോക്താക്കൾ. വിദേശത്തും ഉപഭോക്താക്കളുണ്ട്, ഈ മാമ്പഴങ്ങൾ ഹോങ്കോംഗ് പോലുള്ള സ്ഥലങ്ങളിലേക്കും അയയ്‌ക്കുന്നു.
Comments