കൊച്ചി : സ്ത്രീ ആയതുകൊണ്ട് ബഹുമാനം കൂടുതൽ കൊടുക്കാമെന്ന് ചിന്തിക്കുന്ന ആളല്ല താനെന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് . തനിക്ക് ഫെമിനിസത്തെ കറിച്ചറിയില്ല.ധന്യ വർമ്മയാണ് അതിനെപ്പറ്റി ഒരു ധാരണയുണ്ടാക്കി തന്നത്. എന്റെ സിനിമകൾ സ്ത്രീ പക്ഷ സിനിമകൾ അല്ല. സ്ത്രീകൾ ഉണ്ട്. കഥ നല്ലതാണോ എന്നുമാത്രമേ ഞാൻ ചിന്തിക്കാറുള്ളൂ
സ്ത്രീകളെ ഒരു വ്യക്തിയായാണ് കാണുന്നത്. എല്ലാവരും തനിക്ക് ഒരുപോലെയാണ് .ഡബ്ല്യൂസിസിയും ഫെമിനിസ്റ്റുകളും പറയുന്നത് ഒരേകാര്യമാണ്. സ്ത്രീകളെയും പുരുഷൻമാരെയും ഒന്നായി കാണണം. എന്നെ എടാ എന്നുവിളിച്ചാൽ ഞാൻ പൊടി എന്ന് തിരിച്ചുവിളിക്കും. ബ്രോ എന്നുവിളിച്ചാൽ സിസ്റ്റർ എന്ന് പറയും. ശരിക്കും അവിടെയാണ് സമത്വം വേണ്ടത്. അല്ലാതെ കൂടുതൽ ബഹുമാനിക്കണമെന്നൊന്നും ഇല്ല. എന്റെ വീട്ടിൽ പെങ്ങൾക്കാണ് കൂടുതൽ സ്ഥാനം, എല്ലാ വീടുകളിലും അങ്ങനെയായിരിക്കാം. ഞാൻ ചെയ്ത മൂന്ന് ചിത്രങ്ങളിലും കഥാപാത്രങ്ങൾ സ്ത്രീകളാണ്. അല്ലാതെ സ്ത്രീ പക്ഷ സിനിമകൾ ചെയ്ത് ഫെമിനിസ്റ്റെന്ന് പേരെടുക്കണമെന്ന് എനിക്കില്ല. – ജൂഡ് ആന്റണി പറഞ്ഞു .
















Comments